ഷാരൂഖും സല്‍മാനും ഹൃത്വിക്കും ഒന്നിക്കുന്നു; എന്താണ് യഷ്‌രാജ് സ്‌പൈ യൂണിവേഴ്‌സ്?

തെന്നിന്ത്യയില്‍ ലോകേഷ് കനകരാജ് യൂണിവേഴ്‌സ് ആണെങ്കില്‍ അങ്ങ് ബോളിവുഡില്‍ മറ്റൊരു യൂണിവേഴ്‌സ് ഉണ്ട്. ‘യഷ്‌രാജ് സ്‌പൈ യൂണിവേഴ്‌സ്’. ജനുവരി 25ന് ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താന്‍’ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി വലിയൊരു പ്രഖ്യാപനമാണ് നിര്‍മ്മാതാക്കളായ യഷ്‌രാജ് ഫിലിംസ് നടത്തിയത്. യഷ് രാജ് ഫിലിംസ് ഉടമ ആദിത്യ ചോപ്ര ഏറെക്കാലമായി പരിശ്രമിക്കുന്ന ഒരു പദ്ധതിയാണ് വൈആര്‍എഫ് ‘സ്‌പൈ യൂണിവേഴ്‌സ്’.

യഷാ രാജ് ഫിലിംസ് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയാക്കാന്‍ ആദിത്യ ചോപ്ര വര്‍ഷങ്ങളായി തയ്യാറെടുപ്പ് നടത്തുകയായിരുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ടൈഗര്‍ ഷ്‌റോഫ്, വാണി കപൂര്‍ എന്നിവരാണ് ഇതുവരെയുള്ള സ്‌പൈ യൂണിവേഴ്‌സല്‍ സിനിമകളില്‍ ഉള്ളത്.

Pathaan teaser: SRK makes men explode with his kicks, Deepika looks surreal | Bollywood - Hindustan Times

‘യഷ്‌രാജ് സ്‌പൈ യൂണിവേഴ്‌സി’ന്റെ ലോഗോ പത്താന്റെ ട്രെയ്‌ലറിനൊപ്പമാണ് യഷ് രാജ് ഫിലിംസ് ലോഞ്ച് ചെയ്തത്. സല്‍മാന്‍ ഖാന്‍-കത്രീന കൈഫ് കോംമ്പോയില്‍ എത്തിയ ‘ടൈഗര്‍’ സീരീസ്, ഹൃത്വിക് റോഷന്‍-ടൈഗര്‍ ഷ്രോഫ് എന്നിവര്‍ ഒന്നിച്ച് എത്തിയ ‘വാര്‍’ എന്നീ സിനിമകള്‍ യഷ് രാജ് ഫിലിംസിന്റെ ‘സ്‌പൈ യൂണിവേഴ്‌സിന്റെ’ ഭാഗമാണ്. ഇതോടെ ഭാവിയില്‍ സല്‍മാനും, ഷാരൂഖും, ഹൃത്വിക്കും ഒന്നിക്കുന്ന വലിയ പദ്ധതികള്‍ക്കാണ് അരങ്ങ് ഒരുങ്ങുന്നത്.

Salman Khan and Katrina Kaif to shoot for Tiger 3 in Istanbul? | Filmfare.com

രണ്ട് സിനിമകളാണ് സല്‍മാന്‍ ഖാന്റെ ‘ടൈഗര്‍’ സീരിസില്‍ എത്തിയിട്ടുള്ളത്. 2012ല്‍ ‘ഏക് ദ ടൈഗര്‍’, 2017ല്‍ ‘ടൈഗര്‍ സിന്ദാ ഹെ’. റോ ഏജന്റ് ടൈഗര്‍ ആയാണ് സിനിമകളില്‍ സല്‍മാന്‍ വേഷമിട്ടത്. കത്രീന സല്‍മാനൊപ്പമുള്ള മറ്റൊരു ഉദ്യോഗസ്ഥ ആയാണ് എത്തുന്നത്.

Hrithik Roshan pads up for life... and War - Telegraph India

‘ടൈഗര്‍ 3’ ആണ് ഇനി വരാനിരിക്കുന്നത്. ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തിക്കാന്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ ഷാരൂഖ് ഖാന്‍ കാമിയോ റോളിലെത്തും. റോ ഏജന്റ് ആയ പത്താന്‍ എന്ന കഥാപാത്രമായി തന്നെയാണ് ഷാരൂഖ് ടൈഗറില്‍ വേഷമിടുക. അതുപോലെ പത്താനില്‍ ടൈഗര്‍ എന്ന റോ ഏജന്റ് ആയി സല്‍മാനും കാമിയോ റോളില്‍ എത്തും.

2019ല്‍ സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ എത്തിയ സിനിമയാണ് വാര്‍. 2019ലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രം കൂടിയായിരുന്നു ഹൃത്വിക്ക് റോഷനും ടൈഗര്‍ ഷ്രോഫും വേഷമിട്ട വാര്‍. മേജര്‍ കബിര്‍ എന്ന റോ ഏജന്റ് ആയാണ് സിനിമയില്‍ ഹൃത്വിക് റോഷന്‍ വേഷമിട്ടത്. സിനിമയുടെ സീക്വലിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ഇപ്പോള്‍. ഈ വര്‍ഷം ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.

Read more

സിദ്ധാര്‍ഥ് ആനന്ദിന്റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങുന്ന പത്താന്‍ ജനുവരി 25ന് ആണ് റിലീസിനെത്തുന്നത്. അതേസമയം, സിനിമയ്‌ക്കെതിരെ വലിയ രീതിയില്‍ ബഹിഷ്‌ക്കരണാഹ്വാനങ്ങളാണ് നടക്കുന്നത്. ദീപിക ധരിച്ച കാവി കളറിലുള്ള ബിക്കിനിയാണ് വിവാദമാകാനുള്ള കാരണം. സിനിമ തിയേറ്ററിലെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഗുജറാത്തില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍. സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് മന്ത്രി അടക്കം വ്യക്തമാക്കിയിരുന്നു. എങ്കിലും ഏറെ പ്രതീക്ഷയോടെ തന്നെയാണ് ബോളിവുഡ് ആരാധകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്.