എനിക്കെതിരെ വധഭീഷണികളും ബലാത്സംഗ ഭീഷണികളും ഉയരുകയാണ്, ഈ നിറവും ചന്ദനത്തിരിയുമൊന്നും ഒരു മതത്തിന്റേതുമല്ല: ഉര്‍ഫി ജാവേദ്

തനിക്കെതിരെ ഉയരുന്ന വധഭീഷണികളോടും ബലാത്സംഗ ഭീഷണികളോടും പ്രതികരിച്ച് നടി ഉര്‍ഫി ജാവേദ്. ഹലോവീന്‍ പാര്‍ട്ടിക്കായി ‘ഭൂല്‍ ഭുലയ്യ’ ചിത്രത്തില്‍ രാജ്പാല്‍ യാദവ് അവതരിപ്പിച്ച ഛോട്ടെ പണ്ഡിറ്റ് എന്ന കഥാപാത്രത്തിന്റെ ലുക്ക് റീ ക്രിയേറ്റ് ചെയ്താണ് ഉര്‍ഫി വസ്ത്രം ധരിച്ചത്. ഇതോടെയാണ് താരത്തിനെതിരെ വധഭീഷണി എത്താന്‍ തുടങ്ങിയത്.

തന്റെ മെയിലില്‍ എത്തിയ വധഭീഷണിയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഉര്‍ഫി രംഗത്തെത്തിയിരുന്നു. ഛോട്ടെ പണ്ഡിറ്റ് ആകാന്‍ മഞ്ഞ നിറത്തിലുള്ള ധോത്തിയും ചുവപ്പ് കളര്‍ വസ്ത്രവും ധരിച്ച് മുഖം മുഴുവന്‍ ചുവന്ന പെയിന്റും അടിച്ചാണ് ഉര്‍ഫി എത്തിയത്.

View this post on Instagram

A post shared by Uorfi (@urf7i)

ഈ ലുക്കിന്റെ വീഡിയോയാണ് താരം പങ്കുവച്ചപ്പോഴാണ് നടിക്ക് വധഭീഷണി എത്തിയത്. തനിക്ക് നേരെ ഉയരുന്ന ഭീഷണികളോട് പ്രതികരിച്ചാണ് ഉര്‍ഫി തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ”ഞാന്‍ ലുക്ക് റീക്രിയേറ്റ് ചെയ്തതില്‍ രാജ്പാല്‍ യാദവിന് ഇതില്‍ ഒരു കുഴപ്പവുമില്ല.”

”പക്ഷെ ബാക്കിയുള്ളവര്‍ക്കെല്ലാം കുഴപ്പമാണ്. വെറുതെ ഒരുപാട് വധഭീഷണികളും ബലാത്സംഗ ഭീഷണികളും ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഭൂല്‍ ഭുലയ്യ പുറത്തിറങ്ങി 10 വര്‍ഷത്തിന് ശേഷം ഞാന്‍ അതുപോലെ ഒരുങ്ങിയപ്പോള്‍ ധര്‍മ്മ രക്ഷകര്‍ എന്ന് പറയുന്നവര്‍ ഉണര്‍ന്നു.”

”ഒരു നിറവും ഒരു മതത്തിന്റേതുമല്ല. ഒരു ചന്ദനത്തിരിയും ഒരു മതത്തിന്റേതുമല്ല. ഒരു പുഷ്പവും ഒരു മതത്തിന്റെതുമല്ല” എന്നു പറഞ്ഞു കൊണ്ടാണ് ഉര്‍ഫിയുടെ പോസ്റ്റ്. ഉര്‍ഫിയുടെ ചിത്രത്തിനൊപ്പം ഭൂല്‍ ഭുലയ്യയിലെ രാജ്പാല്‍ യാദവിന്റെ ചിത്രം അടക്കം പങ്കുവച്ചാണ് ഉര്‍ഫിയുടെ പോസ്റ്റ്.

View this post on Instagram

A post shared by Uorfi (@urf7i)