42-ാം വയസില്‍ അമ്മയാകാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം കത്രീന കൈഫ്. സെപ്റ്റംബറിലാണ് കത്രീന ഗര്‍ഭിണിയാണെന്ന വിവരം പുറത്തെത്തുന്നത്. തങ്ങളുടെ വ്യക്തിജീവിതം പലപ്പോഴും രഹസ്യമായി സൂക്ഷിക്കാറുള്ള ഇരുവരുടെയും പുതിയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
കത്രീനയുടെ ബാല്‍ക്കണിയില്‍ നിന്നുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്. ഗര്‍ഭിണിയായ കത്രീനയുടെ വയറില്‍ സ്നേഹത്തോടെ കൈവച്ചിരിക്കുന്ന വിക്കി കൗശലിന്റെ ചിത്രം ശ്രദ്ധ നേടുകയാണ്. ഇതോടെ ഒളിച്ചിരുന്ന് ബാല്‍ക്കണിയില്‍ നിന്നും ഫോട്ടോ പകര്‍ത്തിയവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് വിമര്‍ശിച്ച് പൊലീസ് നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.
ഒരു മീഡിയ പോര്‍ട്ടലാണ് മുംബൈയിലെ കത്രീനയുടെ വസതിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഒളിച്ചിരുന്ന് പകര്‍ത്തിയത്. എക്സ്ക്ലൂസീവ്, ബാല്‍ക്കണിയില്‍ നില്ക്കുന്ന കത്രീന, ഡെലിവറി ഡേറ്റ് ആവാറായി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ധാര്‍മ്മിക അതിരുകള്‍ ലംഘിച്ചെന്ന് ആരോപിച്ച് വിമര്‍ശനങ്ങളാണ് ഉയരുന്നത്.
നടി സൊനാക്ഷി സിന്‍ഹയും ചിത്രങ്ങള്‍ പുറത്തുവന്നതിനെതിരെ കമന്റുമായി രംഗത്തെത്തി. ”നിങ്ങള്‍ക്കൊക്കെ എന്തിന്റെ കുഴപ്പമാണ്? സ്വന്തം വീട്ടില്‍ നില്ക്കുന്ന സ്ത്രീയുടെ ചിത്രം അനുവാദമില്ലാതെ എടുത്ത് പബ്ലിക് പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്നോ? നിങ്ങള്‍ എല്ലാം കുറ്റവാളികളാണ്. നാണക്കേട്” എന്നാണ് സൊനാക്ഷി കമന്റ് ചെയ്തത്.
Read more
പ്രതിഷേങ്ങളെ തുടര്‍ന്ന് കത്രീനയുടെ ചിത്രങ്ങള്‍ മാധ്യമം ഡിലീറ്റ് ചെയ്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ സ്ക്രീന്‍ഷോട്ടുകള്‍ വൈറലായിട്ടുണ്ട്. അതേസമയം, 2021ല്‍ രാജസ്ഥാനില്‍ വച്ചാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. കുഞ്ഞ് ജനിച്ചാല്‍ കത്രീന സിനിമയില്‍ നിന്നും ഇടവേള എടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.








