മുംബൈ പൊലീസും പൊളിയാണ്; അജയ് ദേവ്ഗണിന് നല്‍കിയ റിപ്ലൈ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊറോണ പ്രതിസന്ധികള്‍ക്കിടയില്‍ മുംബൈ പൊലീസിന്റെ സേവനത്തെ പ്രശംസിച്ച് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍. ട്വീറ്റിന് പൊലീസ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുന്നത്. മുംബൈ പൊലീസിന്റെ സേവനത്തെ കുറിച്ചുള്ള പ്രൊമോഷണല്‍ വീഡിയോയാണ് അജയ് പങ്കുവച്ചിരിക്കുന്നത്.

അജയ്‌യുടെ സിനിമകളുടെ പേര് പരാമര്‍ശിച്ചാണ് പൊലീസ് മറുപടി കൊടുത്തിരിക്കുന്നത്. “”പ്രിയപ്പെട്ട “സിങ്കം”, “കാക്കി” എന്തൊക്കെ ചെയ്യണമോ അത് മാത്രമാണ് ചെയ്യുന്നത്. “വണ്‍സ് അപ്പോണ്‍ എ ടൈം” കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്ന് ഉറപ്പാക്കുകയാണ്”” എന്നാണ് മുംബൈ പൊലീസിന്റെ ട്വീറ്റ്.

നടന്‍ സുനില്‍ ഷെട്ടിക്കും അദ്ദേഹത്തിന്റെ “ധട്കന്‍” എന്ന ചിത്രത്തെ പരാമര്‍ശിച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്. മുംബൈ പോലീസിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കൂടാതെ പൊലീസിന്റെ സേവനത്തിനും സോഷ്യല്‍ മീഡിയ നന്ദി പറയുന്നുണ്ട്.