അത് എന്റെ കഥയാണ്, ഇത് ശരിയല്ല കരൺ ജോഹർ"; ബോളിവുഡിൽ പുത്തൻ വിവാദം

തിരക്കഥ മോഷ്ടിച്ചെന്നാരോപിച്ച് സംവിധായകൻ കരൺ ജോഹറിനെതിരെ തിരക്കഥാകൃത്ത് വിശാൽ എ സിങ്. കരൺ ജോഹറിന്റെ ധർമാ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ജ​ഗ് ജ​ഗ് ജീയോക്കെതിരെയാണ് വിശാൽ എ സിങ് രം​ഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റേത് തന്റെ തിരക്കഥയാണെന്നും തന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് കരൺ ഈ സിനിമയെടുത്തതെന്നുമാണ് വിശാൽ എ സിങ് അവകാശപ്പെടുന്നത്.

“ബണ്ണി റാണി എന്ന പേരിൽ 2020 ജനുവരിയിൽ ഒരു കഥ രജിസ്റ്റർ ചെയ്തിരുന്നു. ഫെബ്രുവരിയിൽ തിരക്കഥ ധർമാ പ്രൊഡക്ഷൻസിന് മെയിൽ ചെയ്തു. അതിന് എനിക്ക് മറുപടിയും ലഭിച്ചു. അവർ എന്റെ കഥ അന്യായമായെടുത്ത് ജ​ഗ് ജ​ഗ് ജീയോ ഉണ്ടാക്കി. ഇത് ശരിയല്ല കരൺ ജോഹർ”, എന്നാണ് വിശാൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബണ്ണി റാണി എന്ന പേരിൽ എഴുതിയ തിരക്കഥ ധർമാ പ്രൊഡക്ഷൻസിന് അയച്ചുകൊടുത്തതിന്റെ സ്ക്രീൻ ഷോട്ടുകളും വിശാൽ ട്വീറ്റിനോപ്പം ചെർത്തിട്ടുണ്ടോ.

ബണ്ണി റാണി എന്ന പേരിൽ എഴുതിയ തിരക്കഥ ധർമാ പ്രൊഡക്ഷൻസിന് അയച്ചുകൊടുത്തതിന്റെ സ്ക്രീൻ ഷോട്ടുകളും വിശാൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. 17-2-2020 ന് ധർമാ പ്രൊഡക്ഷൻസിന് അയച്ചുകൊടുത്തതിന്റെ സ്ക്രീൻഷോട്ടുകളാണിവ.കരണിനെതിരെ ഔദ്യോ​ഗികനായി പരാതി നൽകും എന്നാണ് അടുത്ത ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. തിരക്കഥാകൃത്തിന്റെ അനുവാദമില്ലാതെ സിനിമ നിർമിച്ച നിരവധി സംഭവങ്ങൾ ഹിന്ദി സിനിമയിലുണ്ടെന്ന് വിശാൽ പറയുന്നു.

ഇത്തരം ദുഷ്ചെയ്തികൾക്കെതിരെ ശബ്ദമുയർത്താൻ തീരുമാനിച്ചുകഴിഞ്ഞെന്നും വിശാൽ ട്വീറ്റ് ചെയ്തു ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ജ​ഗ് ജ​ഗ് ജീയോയുടെ ട്രെയിലർ പുറത്തുവന്നത്. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനുരാ​​ഗ് സിങ്ങിന്റെ കഥയ്ക്ക് അദ്ദേഹവും സുമിത് ഭടേജയും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. അനിൽ കപൂർ, വരുൺ ധവാൻ, നീതു കപൂർ, കിയാരാ അദ്വാനി, മനീഷ് പോൾ, പ്രജക്ത കോലി എന്നിവരാണ് മുഖ്യവേഷങ്ങളിൽ. വയോകോം 18 സ്റ്റുഡിയോസും ധർമാ പ്രൊഡക്ഷൻസും സംയുക്തമായാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രം ജൂൺ 24-ന് തിയേറ്ററുകളിലെത്തും.