കങ്കണ പ്രണയത്തില്‍? കാമുകന്റെ കൈപിടിച്ച് സലൂണില്‍

ബോളിവുഡ് താരം കങ്കണ റണാവത്ത് പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ സലൂണില്‍ നിന്നും ഒരു വ്യക്തിക്കൊപ്പം ഇറങ്ങി വരുന്ന കങ്കണയുടെ ചിത്രം പ്രചരിച്ചതോടെയാണ് താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വിദേശിയാണ് ഈ വ്യക്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇളം നീലനിറത്തില്‍ പൂക്കളുള്ള ഒരു വസ്ത്രമാണ് കങ്കണ ധരിച്ചിരിക്കുന്നത്. കുറത്ത നിറത്തിലുള്ള പാന്റ്സും വസ്ത്രവുമാണ് സുഹൃത്തിന്റെ വേഷം. തന്റെ വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. എല്ലാത്തിനും ഒരു സമയമുണ്ട്, ആ സമയം എന്റെ ജീവിതത്തില്‍ വരണമെങ്കില്‍ അത് വരും.

View this post on Instagram

A post shared by yogen shah (@yogenshah_s)

എനിക്ക് വിവാഹം കഴിക്കാനും എന്റെ സ്വന്തം കുടുംബം ഉണ്ടാക്കാനും ആഗ്രഹമുണ്ട്. പക്ഷെ ശരിയായ സമയത്ത് അത് സംഭവിക്കും എന്നായിരുന്നു കങ്കണ പറഞ്ഞത്. അതേസമയം, ‘എമര്‍ജന്‍സി’ ആണ് താരത്തിന്റെതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഇന്ത്യയുടെ അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കിയാണ് ചിത്രം എത്തുന്നത്.

കങ്കണ തന്നെ സംവിധാനം ചെയ്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നതും താരം തന്നെയാണ്. ഇന്ദിരാ ഗാന്ധിയായുള്ള കങ്കണയുടെ ലുക്ക് നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുപം ഖേര്‍ ആണ് ജയപ്രകാശ് നാരായണനായെത്തുന്നത്.

Read more

ശ്രേയസ് തല്‍പഡേ എ.ബി. വാജ്പേയിയേയും മഹിമ ചൗധരി പുപുല്‍ ജയകറേയും മിലിന്ദ് സോമന്‍ സാം മനേക് ഷായേയും സതീഷ് കൗശിക് ജഗ്ജീവന്‍ റാമിനേയും അവതരിപ്പിക്കുന്നു. മലയാളി താരം വിശാഖ് നായര്‍ ആണ് സഞ്ജയ് ഗാന്ധിയായെത്തുന്നത്.