ഇലോണ്‍ മസ്‌ക്കുമായി ജാക്വിലിന് എന്ത് ബന്ധം? ടെക് ഭീമന്റെ അമ്മയ്‌ക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തിലെത്തി താരം

ഇലോണ്‍ മസ്‌ക്കിന്റെ അമ്മ മെയ് മസ്‌ക്കിനൊപ്പം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ഈസ്റ്റര്‍ ദിനത്തിലാണ് മെയ് മസ്‌കിനൊപ്പം ജാക്വിലിന്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ഇരുവരും ഒരുമിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തന്റെ പുസ്തകമായ ‘എ വുമണ്‍ മെയ്ക്ക്സ് എ പ്ലാനി’ന്റെ ഹിന്ദി എഡിഷന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് മെയ് മസ്‌ക് ഇന്ത്യയില്‍ എത്തിയത്. മെയ്‌ക്കൊപ്പമുള്ള അനുഭവം ജാക്വിലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ”പ്രിയപ്പെട്ട സുഹൃത്ത് മെയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കാനായത് മനോഹരമായ അനുഭവമായിരുന്നു.”

”ഒരു സ്ത്രീയുടെ സ്ഥിരോത്സാഹത്തിന്റെ പ്രതീകമാണ് മെയ് മസ്‌ക്കിന്റെ പുസ്തകം. അത് എന്നെ ഒരുപാട് പഠിപ്പിച്ചു, പ്രത്യേകിച്ചും പ്രായം വെറും നമ്പര്‍ ആണെന്നും നിങ്ങളുടെ ലക്ഷ്യത്തെയും സ്വപ്‌നങ്ങളെയും അത് നിര്‍വചിക്കരുതെന്നും” എന്നാണ് ജാക്വിലിന്‍ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം മെയ് മസ്‌ക്കിന്റെ 77-ാം ജന്മദിനമായിരുന്നു.

മുംബൈയില്‍ ആയിരുന്നു മെയ് തന്റെ പിറന്നാള്‍ ആഘോഷമാക്കിയത്. അമ്പതോളം പേര്‍ പങ്കെടുത്ത ആഘോഷമായിരുന്നു മെയ് സംഘടിപ്പിച്ചത്. പിറന്നാള്‍ ദിനത്തില്‍ മകന്‍ ഇലോണ്‍ മസ്‌ക് തനിക്ക് പൂക്കള്‍ സമ്മാനിച്ചുവെന്ന് മെയ് എക്‌സില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.

Latest Stories

വൈദ്യുതി രാഷ്ട്രീയത്തിന്റെ ഇരട്ടമുഖം: ദേശീയ ഗ്രിഡും ആണവ കരാറും – കേരളത്തിലെ അധികാര നരേറ്റിവുകളുടെ വാഗ്വാദം

ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം: അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ ശ്രുതി ആറിന് 18ാം റാങ്ക്; മികച്ച നേട്ടം കൊയ്ത് മലയാളികളായ ശ്രീജയും അജയ് രാജും

ഐറിസ് ദേനയെ യുഎസ് വേട്ടയ്ക്ക് എറിഞ്ഞുകൊടുത്തോ?; ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും ചോദ്യശരത്തില്‍; 11 മണിക്കൂര്‍ ലങ്കന്‍ അനുമതിയ്ക്കായി ദേന കാത്തുകിടന്നു

ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്; സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎമ്മുമെന്ന് വി ഡി സതീശന്‍

പൊങ്കാലയ്ക്ക് ശേഷം മാലിന്യം കുന്നുകൂടി കുന്നുകൂടി കിടക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി; കാര്യങ്ങള്‍ ഭംഗിയായി നടന്നെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്ന് മേയര്‍

7ാം ദിവസം പിടിയില്‍, ജസ്‌ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഡോ സിറിയക് വാഗമണിലെ റിസോര്‍ട്ടില്‍ അറസ്റ്റില്‍; മകനെ ഒളിവില്‍ പാര്‍പ്പിച്ച അച്ഛനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു

ഇറാനിലെ സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇസ്രയേലല്ല, യുഎസ്?; അന്വേഷണവുമായി സൈനിക ഉദ്യോഗസ്ഥര്‍, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 560 രൂപ!

സുഖോയ് അപകടം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി