പൊലീസ് രണ്ട് തവണ ഹൃത്വക്കിനെ വടി കൊണ്ട് ഓടിക്കാന്‍ ശ്രമിച്ചു.. എന്തിന് ഇയാളെ കാസ്റ്റ് ചെയ്തുവെന്ന് ചോദിച്ചു: വിധു വിനോദ് ചോപ്ര

നായകനായി അഭിനയിച്ച ആദ്യ ചിത്രം ‘കഹോ നാ പ്യാര്‍ ഹേ’യിലൂടെ തന്നെ ഹൃത്വിക് റോഷന്‍ ബോളിവുഡില്‍ സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിരുന്നു. അതിന് മുമ്പ് വരെ സിനിമയില്‍ ഒരു പുതുമുഖം മാത്രമായിരുന്നു ഹൃത്വിക് റോഷന്‍. അതിനാല്‍ തന്നെ ‘മിഷന്‍ കശ്മീര്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ, നടനെ പൊലീസ് സെറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു.

ഹൃത്വിക് ചിത്രത്തിലെ നായകനാണെന്ന് പൊലീസ് വിശ്വസിച്ചിരുന്നില്ല. മിഷന്‍ കശ്മീരിന്റെ സംവിധായകനായ വിധു വിനോദ് ചോപ്രയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ”കശ്മീരില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ പൊലീസ് രണ്ട് തവണ വടി കൊണ്ട് ഹൃത്വക്കിനെ ഓടിച്ചു. തിരികെ പോകാന്‍ ആക്രോശിച്ചു. അദ്ദേഹത്തെ ഉള്ളിലേക്ക് വരാന്‍ അനുവദിക്കൂ എന്ന് എനിക്ക് പറയേണ്ടി വന്നു” എന്നാണ് വിധു വിനോദ് ചോപ്ര പറഞ്ഞത്.

കൂടാതെ തന്റെ ബോഡിഗാര്‍ഡുകള്‍ പോലും ഹൃത്വിക്കിനെ കാസ്റ്റ് ചെയ്തതതിനെ ചോദ്യം ചെയ്തിരുന്നു എന്നും സംവിധായകന്‍ പറയുന്നുണ്ട്. ”എന്റെ ബോഡിഗാര്‍ഡുകള്‍ എതിര്‍പ്പോടെ എന്നോട് ചോദിച്ചു, ഇതാണോ നായകന്‍ എന്ന്. അന്ന് സെറ്റില്‍ നിന്നും പുറത്താക്കപ്പെട്ട അതേ നടന്‍ ബോളിവുഡിന്റെ മുഖമായി മാറുമെന്ന് ആരും അറിഞ്ഞിരുന്നില്ല.

Read more

അതേസമയം, അയാന്‍ മുഖര്‍ജിയുടെ ‘വാര്‍ 2’വിലാണ് ഹൃത്വിക് റോഷന്‍ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കാന്‍ പോകുന്ന ക്രിഷ് 4 ചിത്രത്തിലൂടെ ഹൃത്വിക് റോഷന്‍ സംവിധായകന്‍ ആകാന്‍ ഒരുങ്ങുകയാണ്. സ്റ്റോം എന്ന ചിത്രത്തിലൂടെ ഒടിടി പ്ലാറ്റ്ഫോമില്‍ നിര്‍മാതാവായും താരം അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.