ഒരു സിനിമ മാറ്റി മറിച്ച രണ്ട് ജീവിതങ്ങള്‍: രശ്മികയ്ക്ക് കടുത്ത വിമര്‍ശനം, തൃപ്തിക്ക് 'നാഷണല്‍ ക്രഷ്' പദവി

‘അനിമല്‍’ സിനിമ തിയേറ്ററില്‍ കുതിക്കുമ്പോള്‍ രശ്മിക മന്ദാന അവതരിപ്പിച്ച ഗീതാഞ്ജലി എന്ന കഥാപാത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ വച്ച് ഏറ്റവും മോശമായ കഥാപാത്രമാണ് രശ്മികയുടെത് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

എന്നാല്‍ ചിത്രത്തില്‍ തൃപ്തി ദിമ്രി അവതരിപ്പിച്ച സോയ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. നായികയായ രശ്മിക മന്ദാനയെ പിന്നിലാക്കി കൊണ്ടാണ് തൃപ്തി സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ 6 ലക്ഷത്തോളം അളുകള്‍ മാത്രമാണ് നടിയെ ഫോളോ ചെയ്തിരുന്നത്.


എന്നാല്‍ അനിമല്‍ റിലീസിന് ശേഷം ഇത് 30 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. ഒരു സിനിമകൊണ്ട് 20 ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിന് ഉണ്ടായിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളിലാണ് തൃപ്തി ദിമ്രിയുടെ ആരാധകര്‍ ഇത്രയും വര്‍ധിച്ചത്.

ഒരു സിനിമ മാറ്റിയ രണ്ട് ജീവിതങ്ങള്‍: രശ്മിക ഇപ്പോള്‍ ആരുടെയും ക്രഷ് അല്ല, എന്നാല്‍ തൃപ്തി ഇപ്പോള്‍ നാഷണല്‍ ക്രഷ് ആണ് എന്ന ട്രോളുകളും പ്രചരിക്കുന്നുണ്ട്. രശ്മികയ്ക്ക് വിമര്‍ശനങ്ങള്‍ ലഭിക്കുമ്പോള്‍ തൃപ്തി ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്.

എന്നാല്‍ തൃപ്തിയുടെ ഇന്റിമേറ്റ് രംഗങ്ങള്‍ക്ക് വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്.  മുമ്പും മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അനിമലിലെ കഥാപാത്രമാണ് താരത്തിനെ ആരാധകരുടെ പ്രിയതാരമാക്കി മാറ്റിയത്. 2018ല്‍ റിലീസ് ചെയ്ത ലൈല മജ്നുവിലാണ് തൃപ്തി ആദ്യമായി നായികയാവുന്നത്. തുടര്‍ന്ന് ബുള്‍ബുള്‍, ഖാല എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

No description available.

ബുള്‍ ബുള്‍ ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയെങ്കിലും തുടര്‍ന്ന് വന്ന ചിത്രങ്ങളില്‍ താരത്തിന് ശ്രദ്ധ നേടാനായില്ല. എന്നാല്‍ അനിമലിലെ പ്രകടനം ഇപ്പോള്‍ താരത്തിന് ഏറെ ശ്രദ്ധ നേടി കൊടുത്തിരിക്കുകയാണ്. അനിമല്‍ 700 കോടിയോളം തിയേറ്ററില്‍ നിന്നും നേടിക്കഴിഞ്ഞു.