അക്ഷയ് കുമാര്‍ ചിത്രം ‘കഠ്പുത്ലി’ക്ക് വിമര്‍ശനം. ബച്ചന് പാണ്ഡെ, സമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന് എന്നീ ചിത്രങ്ങളുടെ വമ്പന്‍ പരാജയത്തിന് ശേഷം ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചിത്രമാണ് കഠ്പുത്ലി. സെപ്റ്റംബര്‍ 2ന് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്തത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ രാക്ഷസന്റെ ഹിന്ദി റീമേക്കാണ് സിനിമ.
നല്ലൊരു മര്‍ഡര്‍ മിസ്റ്ററി എങ്ങനെ നശിപ്പിക്കാം എന്നാണ് അക്ഷയ് കുമാര്‍ തെളിയിച്ചിരിക്കുന്നത് എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. തിയേറ്ററില്‍ എത്തിയ മൂന്ന് സിനിമകള്‍ ഒന്നിനും പിറകെ ഒന്നായി പരാജയപ്പെട്ടതിന് പിന്നാലെ പരാജയ ഭീതി കാരണമാണ് ചിത്രം ഒ.ടി.ടിയില്‍ എത്തിതെന്നും, നല്ലൊരു മര്‍ഡര്‍ മിസ്റ്ററി സിനിമയായ രാക്ഷസനെ എങ്ങനെ നശിപ്പിക്കാം എന്നാണ് അക്ഷയ് കുമാര്‍ തെളിയിച്ചതെന്നുമാണ് വിമര്‍ശനങ്ങള്‍.
അസീം അറോറയുടെ രചനയില്‍ രഞ്ജിത് തിവാരിയാണ് സിനിമ സംവിധാനം ചെയ്തത്. രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തില്‍ നായിക. നൂറ് കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്. രാംകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രമായിരുന്നു രാക്ഷസന്. വിഷ്ണു വിശാല്‍, അമലാ പോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
Read more
2018 ഒക്ടോബര്‍ 5 ന് ഈ ചിത്രം റിലീസ് ചെയ്ത ചിത്രം മികച്ച വിജയം ആണ് നേടിയത്. അതേസമയം, അക്ഷയ് കുമാര്‍ വേഷമിട്ട മിക്ക തമിഴ് റീമേക്ക് ചിത്രങ്ങള്‍ക്ക് എതിരെയും വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. ജിഗര്‍തണ്ട ചിത്രത്തിന്റെ റീമേക്കായ ബച്ചന് പാണ്ഡെ സിനിമയ്ക്കും, ഹൊറര്‍ ത്രില്ലര്‍ ചിത്രം കാഞ്ചനയുടെ റീമേക്ക് ആയി എത്തിയ ലക്ഷ്മി സിനിമയ്ക്കും എതിരെ വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. സുധ കൊങ്കര-സൂര്യ ചിത്രം സൂരറൈ പോട്ര് ആണ് അക്ഷയ് റീമേക്ക് ചെയ്യാനൊരുങ്ങുന്ന അടുത്ത ചിത്രം.







