സൂപ്പര്‍ താരങ്ങള്‍ക്ക് നൂറ് കോടി പ്രതിഫലമൊക്കെ ഇനി പഴങ്കഥ; ബോളിവുഡില്‍ പ്രതിസന്ധി രൂക്ഷം

കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധിയ്ക്ക് ശേഷം തങ്ങളുടെ പ്രതാപ കാലത്തേക്ക് ബോളിവുഡിന് തിരിച്ചെത്താന്‍ ആയിട്ടില്ല. കോവിഡ് കാലത്ത് വന്‍ പ്രതിസന്ധി നേരിട്ട മേഖലകളില്‍ ഒന്നാണ് സിനിമ. തിയേറ്ററുകള്‍ അടച്ചു പൂട്ടിയതും സിനിമാ ചിത്രീകരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ കോടികളുടെ നഷ്ടമാണ് പലര്‍ക്കും ഉണ്ടായത്. എന്നാല്‍ കോവിഡിന് ശേഷം തെന്നിന്ത്യന്‍ സിനിമാ മേഖല പഴയ ആര്‍ജവത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ ഉണ്ടാവുന്നുമുണ്ട്. എന്നാല്‍ ബോളിവുഡില്‍ പരാജയങ്ങള്‍ മാത്രമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ വരെ ബോക്‌സോഫീസില്‍ ഫ്‌ളോപ്പുകളായി. ഹിന്ദിയില്‍ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന ഓപ്പണിംഗ് പോലും ബോളിവുഡിന് ഇപ്പോള്‍ ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

ഹിന്ദി സിനിമകളേക്കാള്‍ പ്രേക്ഷകര്‍ എത്തുന്നത് മൊഴിമാറ്റം ചെയ്ത് എത്തുന്ന തെന്നിന്ത്യന്‍ സിനിമകള്‍ കാണാനായാണ്. സൂപ്പര്‍ ഹിറ്റ് ആയ തെന്നിന്ത്യന്‍ സിനിമകളുടെ റീമേക്കുകള്‍ ബോളിവുഡില്‍ ഒരുക്കുന്നുണ്ടെങ്കിലും ഇതൊന്നും വിജയിക്കുന്നില്ല എന്നത് മാത്രമല്ല, ഈ സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നത് പോലുമില്ല.

ഇതോടെ പ്രതിഫലം വെട്ടിച്ചുരുക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഒരു സിനിമയ്ക്കായി വന്‍ തുകകള്‍ പ്രതിഫലമായി വാങ്ങുന്ന താരങ്ങളാണ് അക്ഷയ് കുമാര്‍, ഹൃത്വിക് റോഷന്‍, സെയ്ഫ് അലിഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍. എന്നാല്‍ ഈ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്ക് ബോക്‌സോഫീസില്‍ നിന്നും വളരെ ചെറിയ കളക്ഷന്‍ മാത്രമേ നേടാനാവുന്നുള്ളു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ താരങ്ങളുടെ കരിയര്‍ എടുത്ത നോക്കിയാലും നിരവധി ഫ്‌ളോപ്പുകളാണ് കാണാനാവുക.

I am very much Indian': Akshay Kumar speaks about Canadian citizenship | Mint

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് അക്ഷയ് കുമാര്‍. 125 കോടിയോളം താരം ഒരു സിനിമയ്ക്കായി വാങ്ങുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2109ല്‍ എത്തിയ ‘ഹൗസ് ഫുള്‍ 4’ എന്ന സിനിമയ്ക്ക് ശേഷം ഒരു ഹിറ്റ് പോലും അക്ഷയ്ക്ക് ഉണ്ടായിട്ടില്ല. ഗുഡ് ന്യൂസ്, ലക്ഷ്മി, ബെല്‍ ബോട്ടം, സൂര്യവംന്‍ശി, അത്രങ്കി രേ, ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍, കട്ട്പുത്‌ലി, രാം സേതു തുടങ്ങിയ എല്ലാ സിനിമകളും ഫ്‌ളോപ്പ് ആയിരുന്നു.

Aamir Khan Confirms He's On Board As A Producer For Champions After Laal Singh Chaddha's Box Office Failure, "I Believe In The Film, I Think It's A Great Story"

2018ല്‍ എത്തിയ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും’, ഈ വര്‍ഷം എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’യും ഫ്‌ളോപ്പ് ആയതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍. 35 വര്‍ഷത്തോളം നീണ്ട സിനിമാ കരിയറില്‍ ആദ്യമായാണ് ആമിര്‍ ഇടവേള എടുക്കുന്നത്.

Hrithik Roshan - Hrithik Roshan commences shooting for India's first 'aerial action' film Fighter - Telegraph India

നിലവില്‍ രണ്ട് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് ഹൃത്വിക് റോഷന്റെ സിനിമകള്‍ തിയേറ്ററില്‍ എത്താറുള്ളത്. 2019ല്‍ ഇറങ്ങിയ ‘വാര്‍’ എന്ന സിനിമയ്ക്ക് ശേഷം 2022ല്‍ ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കിലാണ് താരം അഭിനയിച്ചത്. എന്നാല്‍ സിനിമ വിജയിച്ചില്ല.

Saif Ali Khan to start shooting for 'Adipurush' from March | The News Minute

സെയ്ഫ് അലിഖാനും വിക്രം വേദയുടെ ഭാഗമായിരുന്നു. 2020ല്‍ റിലീസ് ചെയ്ത ‘താനാജി’ മാറ്റി നിര്‍ത്തിയാല്‍ അതിന് മുമ്പും ശേഷവും സെയ്ഫ് അലിഖാന്റെ കരിയറില്‍ ഹിറ്റുകള്‍ ഉണ്ടായിട്ടില്ല. ജവാനി ജാനേമന്‍, ഭൂത് പൊലീസ്, ബണ്ടി ഓര്‍ ബബ്ലി 2 എന്നീ സിനിമകള്‍ ഒക്കെ അട്ടര്‍ ഫ്‌ളോപ്പുകള്‍ ആയിരുന്നു.

Salman Khan faces serious health issue, takes break

ധബാംഗ് 3യ്ക്ക് ശേഷം എത്തിയ സല്‍മാന്‍ ഖാന്റെ സിനിമകളും ഫ്‌ളോപ്പുകള്‍ ആയിരുന്നു. കാഗസ്, രാധെ, ആന്റിം എന്നീ സിനിമകളും തെലുങ്ക് ചിത്രം ഗോഡ്ഫാദറും തിയേറ്ററില്‍ പരാജയങ്ങളായിരുന്നു.

Kangana Ranaut reveals she has a special someone in her life: I see myself as a mother in 5 years & as a wife | PINKVILLA

കങ്കണ റണൗത്തിന്റെ പങ്ക, തലൈവി, ധാക്കഡ് എന്നീ സിനിമകളും പരാജയപ്പെട്ടു. ഇതിന് ശേഷം ഒ.ടി.ടി റിയാലിറ്റി ഷോ ലോക് അപ്പുമായി സജീവമാണ് താരം.

ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്യവാടി, ആര്യന്‍ ഖാന്റെ ഭൂല്‍ ഭുലയ്യ, രണ്‍ബിറിന്റെ ബ്രഹ്‌മാസ്ത്ര എന്നീ സിനിമകള്‍ക്ക് മാത്രമാണ് ബോളിവുഡില്‍ കുറച്ചെങ്കിലും നേട്ടാം കൊയ്യാന്‍ ആയത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ബോളിവുഡ് കനത്ത നഷ്ടത്തിലേക്ക് തന്നെ കൂപ്പുകുത്തും.