റീല്‍ ട്രെന്‍ഡിന് മറുപടിയുമായി ആലിയ ഭട്ട്; കേരളത്തിലെ ആരാധകര്‍ക്ക് സര്‍പ്രൈസ്

‘പഠിക്കണമെങ്കില്‍ കമന്റ് ചെയ്യണം’ എന്ന ട്രെന്‍ഡ് സെലിബ്രിറ്റികളെ വലയ്ക്കുകയാണ്. സെലിബ്രിറ്റികള്‍ കമന്റ് ചെയ്താല്‍ മാത്രമേ പഠിക്കൂ എന്ന റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയി കൊണ്ടിരിക്കുകയാണ്. ഇങ്ങനൊരു പോസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ടും.

കേരളത്തില്‍ നിന്നുള്ള നടിയുടെ ഫാന്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആലിയ നിര്‍മ്മിക്കുന്ന ‘പോര്‍ച്ചര്‍’ എന്ന പുതിയ സീരിസിന്റെ ലണ്ടനിലെ സ്‌ക്രീനിംഗിനെ കുറിച്ചുള്ള വീഡിയോക്ക് ക്യാപ്ഷനായി, ‘ഈ റീലിന് ആലിയ ഭട്ട് കമന്റ് ചെയ്താല്‍ ഞാന്‍ പരീക്ഷക്ക് തയാറെടുപ്പ് തുടങ്ങും’ എന്നും ചേര്‍ത്തിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ട ആലിയ റീലിന് കമന്റ് ചെയ്യുകയും ചെയ്തു. ഏതാനും ചിരിക്കുന്ന ഇമോജികളാണ് ആലിയ കമന്റ് ആയി കുറിച്ചത്. രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഇത്തരത്തില്‍ റീല്‍ പോസ്റ്റ് ചെയ്ത ശേഷം തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ട മറുപടി നല്‍കിയത് വാര്‍ത്തയായി മാറിയിരുന്നു.

വിജയ് ദേവരകൊണ്ട കമന്റ് ചെയ്താല്‍ പരീക്ഷയ്ക്ക് പഠനം ആരംഭിക്കും എന്ന ക്യാപ്ഷനോടെ എതതിയ റീലിന് 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയാല്‍ നേരില്‍ കാണാം എന്ന് താരം കമന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ സെലിബ്രിറ്റികള്‍ ഇത്തരത്തിലുള്ള റീലിന് കമന്റ് ചെയ്ത് രംഗത്തെത്തി.

Read more

ടൊവിനോ തോമസ് കമന്റ് ചെയ്യാതെ പഠിക്കില്ല എന്ന റീല്‍ പങ്കുവച്ച വിദ്യാര്‍ത്ഥിക്ക് പോയിരുന്ന് പഠിക്ക് മോനെ എന്ന് ടൊവിനോ മറുപടി നല്‍കിയിരുന്നു. സമാനമായ റീലിന് മറുപടിയുമായി കിയാര അദ്വാനിയും എത്തിയിരുന്നു.