ബച്ചന്‍ കുടുംബത്തില്‍ സംഭവിക്കുന്നതെന്ത്? വിവാഹമോചന വാര്‍ത്തകള്‍ക്കിടെ പൊതുവേദിയില്‍ ഒരുമിച്ച് ഐശ്വര്യയും അഭിഷേകും

വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും. നെറ്റ്ഫ്‌ലിക്‌സിന്റെ പുതിയ ചിത്രമായ ‘ദ് ആര്‍ച്ചീസി’ന്റെ സ്‌പെഷല്‍ പ്രീമിയറിന് കുടുംബസമേതമാണ് അഭിഷേകും ഐശ്വര്യയും എത്തിയത്.

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെ മകന്‍ അഗസ്ത്യ നന്ദ ഈ ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ശ്വേത, നവ്യ നവേലി എന്നിവരും സ്െപഷല്‍ പ്രീമിയറിന് എത്തി. ചടങ്ങിലെ ആകര്‍ഷണമായ അഗസ്ത്യ നന്ദയെ കൊഞ്ചിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ബച്ചന്‍ കുടുംബത്തില്‍ ഭിന്നതയാണെന്നും അഭിഷേകും ഐശ്വര്യയും ഉടന്‍ വേര്‍പിരിയുമെന്നും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നിരുന്നു. വിക്കി കൗശല്‍ ചിത്രത്തിന്റെ പ്രീമിയറിന് എത്തിയപ്പോള്‍ അഭിഷേക് വിവാഹമോതിരം ധരിക്കാതിരുന്നതും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി.

View this post on Instagram

A post shared by Netflix India (@netflix_in)

ഐശ്വര്യയും അഭിഷേകും വേര്‍പിരിഞ്ഞുവെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആരാധ്യയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന ഐശ്വര്യയുടെ വീഡിയോയും ചര്‍ച്ചയായിരുന്നു. മാത്രമല്ല ഇന്‍സ്റ്റഗ്രാമില്‍ അമിതാഭ് ബച്ചനും ഐശ്വര്യ റായ്‌യും അണ്‍ഫോളോ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് താരങ്ങള്‍ ഒന്നിച്ചെത്തുന്നത്.

Read more

അതേസമയം, ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, ബോണി കപൂര്‍-ശ്രീദേവി ദമ്പതികളുടെ മകള്‍ ഖുഷി കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ് ദ് ആര്‍ച്ചീസ്. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാവും ചിത്രം ഒരുങ്ങുന്നത്.