സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ട് വരെ ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന കാലത്ത് മോശം അനുഭവം തുറന്ന് പറഞ്ഞ വിദ്യാ ബാലന് നേരിടേണ്ടി വന്നത് അധിക്ഷേപം. കോളേജ് പഠനകാലത്ത് ഒരു പട്ടാളക്കാരനില്‍നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ നടി വിദ്യാ ബാലനെ അധിക്ഷേപിച്ചത് മറ്റൊരു പട്ടാളക്കാരന്. തുറിച്ച് നോക്കിയ ആള് കാശ് തരാതെ നോക്കിയതാണോ പ്രശ്നം . ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കാശ് വാങ്ങുന്ന വിദ്യാ ബാലനെ തുറിച്ച് നോക്കിയാല്‍ എന്താണ് പ്രശ്നമെന്നുമാണ് പട്ടാളക്കാരന് ചോദിച്ചത്
‘ടൈംസ് ഓഫ് ഇന്ത്യയ്ക്ക്’ നല്കിയ അഭിമുഖത്തിലാണ് വിദ്യാ ബാലന് മോശം അനുഭവം വെളിപ്പെടുത്തിയത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു പട്ടാളക്കാരന് തന്റെ നെഞ്ചിലേക്ക് തുറിച്ച് നോക്കിയത് ശ്രദ്ധയില്‍പ്പെട്ട വിദ്യ ക്ഷമ നശിച്ച് ദേഷ്യപ്പെട്ടു. രാജ്യത്തെ സംരക്ഷിക്കണ്ടതാണ് ഒരു രാജ്യസേവകന്റെ ചുമതലയെന്നും വിദ്യ പറഞ്ഞു. സിനിമയില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിദ്യാ ബാലന്റെ ശരീരത്തില്‍ തുറിച്ച് നോക്കിയാല്‍ എന്താണ് പ്രശ്നമെന്നും കാശ് കൊടുക്കാതെ നോക്കുന്നതാണോ പ്രശ്നമെന്നും പട്ടാളക്കാരന് ചോദിച്ചു. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പട്ടാളക്കാരന് വിദ്യാ ബാലനെതിരെ മോശമായി പ്രതികരിച്ചിരിക്കുന്നത്.
യൂത്ത് ബിജെപി എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ എന്നാണ് തന്റെ പേര് എന്നും പട്ടാളക്കാരന് പറയുന്നുണ്ട്.
Read more