കേരളത്തില്‍ നിന്ന് പുതിയ ഇനം ചിതലുകളെ കണ്ടെത്തി; ‘ദിനേശനും’ ‘മണികണ്ഠനും’ എന്ന് പേരു വിളിച്ച് ശാസ്ത്രലോകം

കേരളത്തില്‍ നിന്ന് പുതിയ ചിതലിനങ്ങളെ കണ്ടെത്തി. ഇടുക്കി മലനിരകളില്‍ നിന്ന് കണ്ടെത്തിയ ചിതലിനങ്ങള്‍ക്ക് ‘കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്‍’ (Krishnacapritermes dineshan), ‘കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്‍’ (Krishnacapritermes mannikandan) എന്നിങ്ങനെയാണ് പേരു നല്‍കിയിരിക്കുന്നത്.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല, കോട്ടയം സി.എം.എസ്. കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ ഇനം ചിതലുകളെ ശാസ്ത്രീയമായി വിശദീകരിക്കാന്‍ മുന്‍കയ്യെടുത്തത്.

അന്താരാഷ്ട്ര ജേണലായ ‘ഓറിയന്റല്‍ ഇന്‍സെക്റ്റ്സി’ല്‍ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് മേഖലാ കേന്ദ്രത്തിലെ ഗവേഷകരായ കെ.എ.ദിനേശന്‍, മണികണ്ഠന്‍ നായര്‍ എന്നിവരാണ് പുതിയയിനം ചിതലുകളെ ആദ്യം തിരിച്ചറിഞ്ഞത്. ഇവരോടുള്ള ആദരസൂചകമായാണ് ചിതലുകള്‍ക്ക് ‘കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്‍’, ‘കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്‍’ എന്നീ പേരുകള്‍ നല്‍കിയത്.