അയ്യപ്പനെ രക്ഷിക്കാന്‍ എം. പി ആക്കണമെങ്കില്‍ ഇതുവരെ അതു ചെയ്യാത്തതെന്ത്? കൊച്ചി മെട്രോ തൃശൂര്‍ക്ക് നീട്ടുമെന്ന സുരേഷ് ഗോപിയുടെ ഗീര്‍വാണത്തിന് പൊങ്കാലയിട്ട് ട്രോളന്‍മാര്‍

കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനവുമായെത്തിയ നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്കെതിരെ ട്രോളന്മാര്‍. അയ്യപ്പനെ രക്ഷിക്കാന്‍ എംപി ആക്കണമെങ്കില്‍ ഇതുവരെ എംപിയായിരുന്നിട്ട് അതു ചെയ്യാത്തതെന്താണെന്നാണ് ട്രോളന്മാരുടെ ചോദ്യം. രാജ്യസഭ എം.പിയായ സുരേഷ് ഗോപി ഇപ്പോള്‍ ലോക്‌സഭയിലേക്ക് മത്സരിക്കുകയാണ്.

‘ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.’-എന്നായിരുന്നു സുരേഷ്‌ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് ട്രോളന്മാരുടെ പൊങ്കാല.

ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

Posted by Suresh Gopi on Tuesday, 9 April 2019