കാട്ടിലും മരുഭൂമിയിലും എന്തിനേറെ ധ്രുവപ്രദേശത്ത് ജീവിക്കുന്ന ആളുകളെ കുറിച്ചു വരെ നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ജീവിതകാലമത്രയും വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ? വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംഭവം സത്യമാണ്. ഫിലിപ്പീന്‍സിലെ ബജാവോസ് എന്നറിയപ്പെടുന്ന ഗോത്രവര്‍ഗക്കാര്‍ അവരുടെ ജീവിതകാലമത്രയും ജീവിച്ചു തീര്‍ക്കുക വെള്ളത്തിലാണ്.
കെട്ടുവള്ളം പോലുള്ള ബോട്ടുകളിലും, വെള്ളത്തില്‍ തൂണുകള്‍ നാട്ടി കുടില്‍ കെട്ടിയുമാണ് ഇവരുടെ താമസം. ഇവര്‍ അപൂര്‍വ്വമായി മാത്രമേ കരയിലേക്ക് വരാറുള്ളു. ഫിലിപ്പീന്‍സിലെ നിപ്പാ മരത്തിന്റെ ഇലകള്‍ കൊണ്ടാണ് ബോട്ടിന്റെ മേല്‍ക്കൂര ഉണ്ടാക്കുക. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇവര്‍ ഉപയോഗിക്കുന്നത്. വെള്ളത്തില്‍ ജീവിക്കുന്നതിനാല്‍ മീന്‍ പിടുത്തം തന്നെയാണ് ഇവരുടെ തൊഴിലും മുഖ്യ വരുമാനമാര്‍ഗ്ഗവും. മീന്‍ പിടുത്തത്തില്‍ അഗ്രഗണ്യരാണ് ഇവര്‍. സ്രാവുകളെയെല്ലാം നിഷ്പ്രയാസം പിടികൂടും. പിടിക്കുന്ന മീന്‍ നല്കി കരയില്‍ നിന്ന് ധാന്യങ്ങളും മറ്റും വാങ്ങും. കുട്ടികള്‍ സ്കൂളില്‍ പോകാറില്ല. ആര്‍ത്തിരമ്പുന്ന കടലും കടലിന്റെ ആഴങ്ങളുമാണ് അവരുടെ പാഠപുസ്തകം.


ഇവരുടെ ജീവിതരീതികള്‍ തന്നെ വ്യത്യസ്തമാണ്. മേഘങ്ങള്‍ക്കിടയില്‍ കഴിയുന്ന ദൈവത്തിലാണ് ഇവരുടെ വിശ്വാസം. മരിച്ചയാളുകളുടെ എല്ലുകള്‍ വരെ ഇവര്‍ സൂക്ഷിച്ചുവെയ്ക്കും. ഇതിനുശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ മരിച്ചയാളുടെ ആത്മാവ് ദേഹത്ത് കയറുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അടിയൊഴുക്കുള്ള കടലില്‍ പോകാന്‍ ഇവര്‍ക്ക് യാതൊരു പേടിയുമില്ല. കടലിന്റെ ഓരോ ഭാഗത്തിനും ബജാവോക്കാര്ക്ക് പേരുണ്ട്. ഇവരുടെ വിവാഹചടങ്ങുകള്‍ക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. മുഖത്ത് അരിപ്പൊടിയും ചുണ്ടില്‍ ചായവും പൂശിയാണ് ഇവര്‍ വധുവിനെ അലങ്കരിക്കുക.
Read more








