പത്ത് സെക്കന്‍ഡ് നിങ്ങള്‍ക്ക് ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ സാധിക്കുന്നുണ്ടോ? പരീക്ഷിക്കാം ഹൃദയ ആരോഗ്യം

10 സെക്കന്റ് നേരത്തേക്ക് ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മരണ സാധ്യത ഇരട്ടിയാണ പഠനവുമായി ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ. 10 സെക്കന്റ് നേരത്തേക്ക് ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മരണ സാധ്യത ഇരട്ടിയാണെന്നും, ഹൃദയത്തിന് ആരോഗ്യം കുറവാണെന്നുമാണ് പഠനം പറയുന്നത്.

പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ..

10 സെക്കന്റ് നേരത്തേക്ക് ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മരണ സാധ്യത ഇരട്ടിയാണ്. ഇങ്ങനെയുള്ളവരിൽ ഹൃദയത്തിന് ആരോഗ്യം കുറവാണ്.  ഇവര്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മരണപ്പെടും എന്നാണ് റിസര്‍ച്ചേഴ്‌സ് അഭിപ്രായപ്പെടുന്നത്. 51നും 75നും ഇടയിൽ പ്രായമുള്ള 1702 പേർക്കിടയിലാണ് ഗവേഷണം നടത്തിയത്.

2008 മുതൽ 2020 വരെയാണ് പരീക്ഷണം നടത്തിയത്. തുടക്കത്തിൽ പങ്കെടുത്തവരോട് ഒരു കാൽ ഉയർത്തി രണ്ടാമത്തെ കാലിന്റെ പിന്നിൽ വെക്കാൻ പറഞ്ഞു. അതേ സമയം കൈകൾ ഇരുവശങ്ങളിലേക്ക് വെച്ച് മുന്നോട്ട് നോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പങ്കെടുത്തവർക്ക് മൂന്ന് ആവസരങ്ങൾ നൽകി. എന്നാൽ പരീക്ഷണത്തിൽ അഞ്ചിൽ ഒരാൾ വീതം പരാജയപ്പെട്ടു. തുടർന്നുള്ള 10 വർഷത്തിനുള്ളിൽ 123 പേർ വിവിധ കാരണങ്ങളാൽ മരിച്ചു. ഇത്തരത്തിൽ പത്തു വർഷത്തിനുള്ളിൽ 84ശതമാനം പേരാണ് മരിക്കുന്നതെന്നാണ് പഠനത്തിൻ്റെ   കണ്ടെത്തൽ.

ബ്രസീൽ, യുകെ, യുഎസ്, ആസ്ട്രേലിയ, ഫിൻലാൻഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും പഠനങ്ങൾ നടത്തിയത്. 2008ൽ ആരംഭിച്ച പഠനം 12 വർഷത്തിന് ശേഷമാണ് പൂർത്തിയായത്. പഠനത്തിലെ കണ്ടെത്തലുകൾ കണക്കിലെടുത്ത് റിയോ ഡി ജനീറോയിൽ നിന്നുള്ള ഡോ. ക്ലോഡിയോ ഗിൽ അറൗജോയുടെ നേതൃത്വത്തിലുള്ള ഗവേഷകർ പ്രായമായവർക്ക് പതിവായി നടത്തുന്ന പരിശോധനക്ക് പുറമെ ബാലൻസ് ടെസ്റ്റ് കൂടെ നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.