‘കിരീടമായിരുന്നില്ല, അത് നേടാനുള്ള ഈ യാത്രയായിരുന്നു അതിനെ മനോഹരമാക്കിയത്, ഞങ്ങളെ സ്നേഹിച്ച എല്ലാവർക്കും നന്ദി’; ആരാധകർക്ക് സന്ദേശവുമായി ലയണൽ മെസ്സി
ലോക ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ദിവസമാണ് നാളെ. ഫിഫ ലോകകപ്പ് ഫൈനലിൽ കരുത്തരായ അർജന്റീന സ്പെയിനെ നേരിടും. 2022 ൽ കുറിച്ച അതേ ചരിത്രം ആവർത്തിക്കാനാണ് അർജന്റീന തയ്യാറെടുക്കുന്നത്. ഇപ്പോഴിതാ ലോകത്തുള്ള എല്ലാ അർജന്റീന ആരാധകർക്കും കൂടെ നിന്നതിനു നന്ദി പറഞ്ഞിരിക്കുകയാണ് സാക്ഷാൽ ലയണൽ മെസ്സി.
‘ഈ വർഷങ്ങളിലെല്ലാം ഏറ്റവും മനോഹരമായ കാര്യം കിരീടങ്ങൾ ആയിരുന്നില്ല. മറിച്ച് നമ്മൾ പിന്നിട്ട ആ മുഴുവൻ യാത്രയുമാണ്. ഈ കൂട്ടായ്മയോടൊപ്പം ദൈനംദിന ജീവിതം പങ്കിടുക, ഒരുമിച്ച് മത്സരിക്കുക, പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് ഒരുമിച്ച് എഴുന്നേൽക്കുക, ഒപ്പം ഓരോ ചുവടും ആസ്വദിക്കുക’
‘എന്റെ ഓരോ സഹതാരങ്ങൾക്കും, പരിശീലകർക്കും, അർജന്റീനയെ ഒരു കുടുംബം പോലെ നിലനിർത്താൻ എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്ന എല്ലാ മികച്ച വ്യക്തികൾക്കും നന്ദി. നാളെ എന്ത് സംഭവിച്ചാലും ഈ കൂട്ടായ്മ ഇതിനകം തന്നെ ഒരു ചരിത്രം കുറിച്ചു. അത് നമുക്ക് ഒരിക്കലും മറക്കാനാവാത്തതും ആർക്കും മായിച്ചു കളയാൻ സാധിക്കാത്തതുമാണ്. ‘നന്ദി’ വാമോസ് അർജന്റീന’ മെസ്സി കുറിച്ചു.
കാര്യങ്ങൾ കൈവിട്ടു പോകുന്നു; സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ നിലയുറപ്പിക്കാനാകാതെ ഇന്ത്യ
‘രോഹിതിന്റെ സെഞ്ചുറി എല്ലാ പദ്ധതികളും തകർത്തു’; അഗാർക്കറിന്റെ പദ്ധതി ഫ്ലോപ്പായത് ഇങ്ങനെ