കല്ലട അല്ലിത് കൊല്ലടാ…

യാത്രാമധ്യേ കേടായ ബസിനു പകരം യാത്രാ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട യുവാക്കള്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോയ സുരേഷ് കല്ലട ബസാണ് അര്‍ധരാത്രി നടുറോഡില്‍ കേടായത്. ബെംഗളൂരുവില്‍ വിദ്യാര്‍ഥികളായ 3 പേരെയാണ് ജീവനക്കാരും മറ്റും സംഘം ചേര്‍ന്ന് മര്‍ദിച്ചത്.