22 കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കുന്നത്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആശാസ്യമല്ല. വിവിപാറ്റ് സംഖ്യയും ഇലക്ട്രോണിക് യന്ത്രത്തിലെ ഡിജിറ്റല്‍ സംഖ്യയും തമ്മില്‍ പൊരുത്തക്കേടുണ്ടായാല്‍ എന്തു ചെയ്യുമെന്ന 22 പ്രതിപക്ഷകക്ഷികളുടെ ചോദ്യത്തിന് ആലോചിച്ച് മറുപടി പറയാമെന്ന കമ്മീഷന്റെ പ്രതികരണത്തില്‍ എന്തോ അപാകതയുണ്ട്. 90 കോടി ജനങ്ങള്‍ വോട്ട് ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രീയയാണ് ഇന്ത്യയിലെ വോട്ടിംഗ്. ഈ ഗൗരവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കേണ്ടതാണ്.