Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:25 PM IST
Celebrity Talk

‘നല്ല വാക്കുകൾ പറയാൻ കഴിയുന്നില്ലെങ്കിൽ മൗനം പാലിക്കാം, ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാൻ കഴിയില്ല’; അനുമോൾ

SHARE

ഈ അടുത്തിടെയായിരുന്നു റിയാലിറ്റി ഷോകളിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായത്. ആരും പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടെന്നായിരുന്നു അനുമോളുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയായ നടൻ ഭുവനേഷാണ് താരത്തെ വിവാഹം ചെയ്തത്. അതിന് ശേഷം, വിവാഹത്തിന്റെയും മറ്റും ഫോട്ടോകൾ നിരന്തരം അനുമോൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് താരം.

ജീവിതത്തിൽ സന്തോഷം കിട്ടുമ്പോൾ അതിനെ ആഘോഷിക്കുന്നതിനേക്കാൾ, അതിൽ കുറവ് കണ്ടെത്താൻ ശ്രമിക്കുന്നവരും ഉണ്ടാകുമെന്ന് അനുമോൾ ഫേസ്ബുക്കിൽ കുറിച്ചു. താൻ വിവാഹം കഴിച്ചത് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണെന്നും ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല എന്നും അനു പറയുന്നു.

ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ —ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാൻ കഴിയില്ല. നല്ല വാക്കുകൾ പറയാൻ കഴിയുന്നില്ലെങ്കിൽ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നിൽ ഒരു മനുഷ്യന്റെ മനസ്സുണ്ട്. ഞങ്ങൾ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും കൂടെയുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുമെന്നും അനു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ജീവിതത്തിൽ സന്തോഷം കിട്ടുമ്പോൾ അതിനെ ആഘോഷിക്കുന്നതിനേക്കാൾ, അതിൽ കുറവ് കണ്ടെത്താൻ ശ്രമിക്കുന്നവരും ഉണ്ടാകും.
ഞാൻ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല.
ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ —ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാൻ കഴിയില്ല.
നല്ല വാക്കുകൾ പറയാൻ കഴിയുന്നില്ലെങ്കിൽ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നിൽ ഒരു മനുഷ്യന്റെ മനസ്സുണ്ട്.
ഞങ്ങൾ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും കൂടെയുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും.
എല്ലാവർക്കും സ്നേഹവും സമാധാനവും മാത്രം നേരുന്നു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →