Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:28 PM IST
Celebrity Talk

‘എല്ലാം അവസാനിപ്പിച്ചേനേ, കിടപ്പിലായ അമ്മയും മകനും ഉള്ളതുകൊണ്ടാണ് ഇപ്പോഴും പിടിച്ചുനിൽക്കുന്നത്’; ജീവിതത്തിലെ പ്രതിസന്ധികൾ തുറന്നുപറഞ്ഞ് നടി ചാർമിള

ന്യൂസ് ഡെസ്ക് 3 September 2026, 5:56 pm
SHARE

ഒരു കാലത്ത് മലയാള സിനിമയിലും അന്യഭാഷാ സിനിമകളിലും തിളങ്ങി നിന്ന നടി ചാർമിളയുടെ ജീവിതം സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതാണ്. ‘കാബൂളിവാല’യിലെ ലൈല ഉൾപ്പെടെ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ചാർമിള, കരിയറിലെ ഉയർച്ചതാഴ്ചകളും വ്യക്തിജീവിതത്തിലെ തിരിച്ചടികളും തുറന്നുപറഞ്ഞു. ഗ്രഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ജീവിതാനുഭവങ്ങൾ പങ്കുവച്ചത്.

സിനിമയിൽ സജീവമായിരുന്ന കാലത്ത് നേടിയ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ആർഭാട ജീവിതരീതികളും ദാമ്പത്യജീവിതത്തിലെ തിരിച്ചടികളും കാരണം നഷ്ടപ്പെട്ടുവെന്നാണ് ചാർമിള പറയുന്നത്. പിന്നീട് ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് നീങ്ങിയെന്നും താരം വെളിപ്പെടുത്തി. കിടപ്പിലായ അമ്മയും മകനും ഉള്ളതുകൊണ്ടാണ് ഇപ്പോഴും താൻ പിടിച്ചുനിൽക്കുന്നതെന്നും ചാർമിള പറയുന്നു.

ഇന്നത്തെ പ്രതിസന്ധികൾക്ക് മുന്നിൽ താൻ തളർന്നുപോകുന്നുണ്ടെന്നും ചാർമിള വേദനയോടെ ഓർക്കുന്നു. അമ്മയും മകനും ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ തകർന്നുപോകുകയോ എല്ലാം അവസാനിപ്പിക്കുകയോ ചെയ്തേനെയെന്നും താരം പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും ഇവർക്കുവേണ്ടിയാണ് താൻ മുന്നോട്ടുപോകുന്നതെന്നും ചാർമിള വ്യക്തമാക്കി.

ഒരുകാലത്ത് പണവും പ്രശസ്തിയും കൈയിലുണ്ടായിരുന്ന കാലത്തുനിന്ന് ഇന്നത്തെ ജീവിതസാഹചര്യങ്ങളിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള ചാർമിളയുടെ തുറന്നുപറച്ചിൽ സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ചിന്തിപ്പിക്കുന്നതാണ്. കരിയറിലെ തിളക്കത്തിനപ്പുറം വ്യക്തിജീവിതത്തിൽ നേരിടേണ്ടിവന്ന കനത്ത തിരിച്ചടികളുടെ ചിത്രം കൂടിയാണ് താരത്തിന്റെ വാക്കുകൾ നൽകുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →