‘ഇപ്പോളും ഞാൻ അനൂപിന്റെ വീട്ടിൽ, ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ല’; വിവാദങ്ങളിൽ പ്രതികരിച്ച് മേഘ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ ഭർത്താവിന്റെ വീട്ടിൽ നിന്ന് മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയെന്ന വാർത്ത ഇക്കഴിഞ്ഞ കുറെ നാളുകളായി ചർച്ചയായിരുന്നു. ഇപ്പോഴിതാ ഭർത്താവിന്റെ വീട്ടിൽ നിന്നും മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയതാണെന്നു തുറന്നു പറഞ്ഞ് മേഘ നായർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരാളുടെ കൂടെ ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ലെന്നും അഖിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നതിനു പിന്നിൽ പുറത്തുപറയാൻ പറ്റാത്ത കാരണങ്ങൾ ഉണ്ടെന്നും മേഘ തുറന്നു പറഞ്ഞു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച കുറിപ്പിലാണ് മേഘ സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സ്വർണവും മറ്റ് വസ്തുക്കളും എടുത്തുകൊണ്ടുപോയെന്ന പ്രചാരണവും അവർ നിഷേധിച്ചു. മറ്റുള്ളവരുടെ യാതൊരു വസ്തുവും എടുത്തിട്ടില്ലെന്നും സ്വന്തം വസ്തുക്കൾ മാത്രമാണ് കൈവശമുള്ളതെന്നും മേഘ പറഞ്ഞു. ‘ഞാൻ ഇറങ്ങിവന്നു എന്നുള്ളത് സത്യമാണ്. പത്ത് ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെയായിരുന്നു. ഇതിനിടെ അച്ഛനെ കാണാൻ വീട്ടിൽ പോയി. അപ്പോൾ എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തു. ഒരു ദിവസം കഴിഞ്ഞ് തിരികെ അനൂപിന്റെ വീട്ടിലെത്തി. ഇപ്പോഴും അവിടെ തന്നെയാണ്. ഒരാളുടെ കൂടെ ഇറങ്ങിവന്നത് അയാളെ കളഞ്ഞിട്ട് പോകാൻ വേണ്ടിയല്ല’, മേഘ പറഞ്ഞു.
അഖിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങിവന്നതിന്റെ കാരണം പൊതുജനങ്ങൾക്ക് മുന്നിൽ പറയാൻ താൽപര്യമില്ലെന്നും ഇരുവരും പരസ്പരം കുറ്റങ്ങൾ പറയില്ലെന്ന് കരാർ ഒപ്പിട്ടിട്ടുണ്ടെന്നും മേഘ വ്യക്തമാക്കി. താനോ അനൂപോ നേരിട്ട് ആരോടും ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നും സുഹൃത്തുക്കളെന്ന് പറഞ്ഞ് നടക്കുന്ന ചിലർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, സ്വർണവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും മേഘ നിഷേധിച്ചു. അഖിലിന്റെ കുടുംബത്തിന്റെ സ്വർണം തിരികെ ഏൽപിക്കുകയും തന്റെ സ്വർണം തിരികെ കൈപ്പറ്റുകയും ചെയ്തതായും മറ്റാരുടെയും വസ്തുക്കൾ എടുത്തുകൊണ്ടുപോയിട്ടില്ലെന്നും മേഘ വ്യക്തമാക്കി.
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ