ലാമിൻ യമാലിനെ എങ്ങനെ പൂട്ടും? ‘മുറിയിൽ ഇട്ട് പൂട്ടും’ എന്ന് സ്കലോണി; തഗ് അടിച്ച് അർജന്റീന പരിശീലകൻ
സ്പോര്‍ട്സ് ഡെസ്ക്
19 July 2026, 10:13 am
ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. അർജന്റീനയും സ്പെയിനും തമ്മിലുള്ള മത്സരം എന്നതിലപ്പുറം സാക്ഷാൽ ലയണൽ മെസിയും ലാമിൻ യമാലും തമ്മിലുള്ള പോരാട്ടത്തിനായാണ് ഫുട്ബോൾ പ്രേമികൾ അക്ഷമരായി കാത്തിരിക്കുന്നത്.
സ്പാനിഷ് സൂപ്പർ താരം ലാമിൻ യമാലിനെ എങ്ങനെ ആയിരിക്കും അർജന്റീന പൂട്ടാൻ തയ്യാറെടുക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് അർജന്റീനയുടെ മുഖ്യപരിശീലകൻ ലയണൽ സ്കലോണി.
ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ആയിരുന്നു സ്കലോണിയുടെ മറുപടി. ‘ യമലിനെ പൂട്ടണമെങ്കിൽ അവനെ ഏതെങ്കിലും റൂമിലിട്ട് പൂട്ടിയിടേണ്ടി വരും’ താമസയായി സ്കലോണി പറഞ്ഞു. എന്നാൽ, തമാശയ്ക്ക് തൊട്ടുപിന്നാലെ ലാമിൻ യമാൽ ഫുട്ബോൾ ലോകത്തിന് ലഭിച്ച ഒരു വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
പകുതി മൈതാനം താണ്ടി സലയുടെ മിന്നൽ കുതിപ്പ്; ഗലാറ്റസറായിക്കെതിരെ ഹാട്രിക്, ട്രാബ്സോൺസ്പോറിന് 4-0ന്റെ തകർപ്പൻ ജയം
ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്രനേട്ടം; ഷൂട്ടിങ്ങിൽ വെള്ളി നേടി വിദർശ കെ. വിനോദ്
നാഗോയയിൽ ഏഷ്യൻ ഗെയിംസിന് തുടക്കം; മെഡൽ പ്രതീക്ഷകളുമായി ഇന്ത്യ, പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും
സ്പോര്‍ട്സ് ഡെസ്ക്
View all posts →