Friday, 11 September 2026
‘Honest storytelling is a powerful means of change
05:30:07 PM IST
#Trending

‘സത്യത്തിൽ എനിക്കിത് തുടരാൻ താൽപര്യവുമുണ്ടായിരുന്നില്ല, വളരെക്കാലത്തിന് ശേഷം എൻ്റെ മനസ്സ് ഒരുപാട് ഭാരം കുറഞ്ഞതായി തോന്നുന്നു’; ജീവയുമായി പിരിഞ്ഞതിൽ അപർണ

SHARE

11 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി സ്ഥിരീകരിച്ച് മോഡലും അവതാരകയുമായ അപർണ തോമസ്. തങ്ങൾ വേർപിരിയുകയാണെന്ന് വ്യക്തമാക്കി ജീവ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് അപർണയും നിലപാട് വ്യക്തമാക്കിയത്. “ഇതോടെ, ഈ ഒരു അധ്യായം അവസാനിക്കുകയാണ്” എന്ന തലക്കെട്ടിലാണ് അപർണയുടെ കുറിപ്പ്.

തന്റെ ഭാഗത്ത് നിന്ന് കാര്യങ്ങൾ അറിയാൻ നിരവധി പേർ കാത്തിരിക്കുകയാണെന്ന് അറിയാമെന്നും അതുകൊണ്ടാണ് നേരിട്ട് പ്രതികരിക്കുന്നതെന്നും അപർണ പറഞ്ഞു. വിവാഹബന്ധം അവസാനിച്ചെന്നും ഇത് തുടരാൻ തനിക്ക് താൽപര്യമില്ലായിരുന്നെന്നും അവർ വ്യക്തമാക്കി. തീരുമാനം ഇരുവർക്കും എളുപ്പമായിരുന്നില്ലെങ്കിലും, സ്വന്തം ജീവിതത്തിനായി തനിക്ക് ഈ തീരുമാനമെടുക്കേണ്ടി വന്നുവെന്നും അപർണ കുറിച്ചു.

ഇപ്പോൾ താൻ സമാധാനത്തിലും സന്തോഷത്തിലുമാണെന്നും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും ഏറെക്കാലത്തിന് ശേഷം മനസ്സിലെ ഭാരം കുറഞ്ഞതായും അപർണ പറഞ്ഞു. വേർപിരിയലിന്റെ കാരണങ്ങൾ വിശദീകരിക്കാനോ വ്യക്തിപരമായ കാര്യങ്ങൾ തുറന്നുപറയാനോ താൽപര്യമില്ലെന്നും, മുന്നോട്ട് സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി.

തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും വ്യക്തിപരമായ ഇടം നൽകണമെന്നും ആരാധകരോടും പൊതുസമൂഹത്തോടും അപർണ അഭ്യർഥിച്ചു. 2015 ഓഗസ്റ്റ് 24നായിരുന്നു ജീവയുടെയും അപർണയുടെയും വിവാഹം. വിവാഹവാർഷിക ദിനത്തിൽ തന്നെ വേർപിരിയൽ പ്രഖ്യാപിച്ചത് ആരാധകരിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയ്ക്കും സങ്കടത്തിനും ഇടയാക്കി. വേർപിരിയലിന്റെ കാരണം വ്യക്തിപരമാണെന്നും സ്വകാര്യത മാനിക്കണമെന്നും ഇരുവരും അഭ്യർഥിച്ചിട്ടുണ്ട്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →