നാലാം തവണയും പുറത്ത്!; ബാലണ്‍ ഡി ഓര് ടോപ് 30-യില്‍ റൊണാള്‍ഡോയ്ക്ക് ഇടമില്ല; മെസിയും എംബാപ്പയും ഹാരി കെയ്നും ഇന്‍
ബാലണ്‍ ഡി ഓര് പുരസ്കാരത്തിനുള്ള 30 അംഗ സാധ്യതാ പട്ടികയില്‍ ഇടംനേടാനാകാതെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തുടര്‍ച്ചയായി നാലാം തവണയാണ് ടോപ് 30 കടക്കാനാവാതെ താരം പുറത്തായത്. അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയും ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും ഇംഗ്ലണ്ട് താരം ഹാരി കെയ്നും സ്പെയ്നിന്റെ കൗമാരതാരം ലമീന്‍ യമാലും നോര്‍വെ താരം ഹാളണ്ടുമെല്ലാം ടോപ് 30യില്‍ ഉണ്ട്. എട്ടു ബാലണ്‍ ഡി ഓര് പുരസ്കാരങ്ങള്‍ വിജയിച്ചിട്ടുള്ള മെസിക്ക് ഇത് 17ാം തവണയാണു നോമിനേഷന് ലഭിക്കുന്നത്.
തുടര്‍ച്ചയായ നാലാം വര്‍ഷവും ബാല്ലണ്‍ ഡി ഓര് അന്തിമ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ല. 2026-ലെ ബാല്ലണ്‍ ഡി ഓര് പുരസ്കാരത്തിനുള്ള 30 കളിക്കാരുടെ അന്തിമ പട്ടികയില്‍ 2023, 2024, 2025 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷവും റൊണാള്‍ഡോയ്ക്ക് ഇടം കിട്ടിയില്ല. റൊണാള്‍ഡോ ഇല്ലെങ്കിലും പോര്‍ച്ചുഗലിന്റെ നാലു താരങ്ങളും ലിസ്റ്റില്‍ ഇടം പിടിച്ചു. വിറ്റിഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ്, നുനോ മെന്‍ഡസ്, ജോവ നെവസ് എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ പോര്‍ച്ചുഗല്‍ താരങ്ങള്‍.
2026 ഫിഫ ലോകകപ്പ് വിജയിച്ച സ്പാനിഷ് ടീമിലെ ആറു താരങ്ങള്‍ പട്ടികയിലുണ്ട്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ വിജയ ഗോള്‍ നേടിയ സ്പാനിഷ് താരം ഫെറാന്‍ ടോറസിനൊപ്പം 2024 ലെ പുരസ്കാര ജേതാവ് റോഡ്രി, കഴിഞ്ഞ തവണത്തെ റണ്ണര്‍ അപ് ലമീന്‍ യമാല്‍, പൗ കുബാര്‍സി, മാര്‍ക് കുക്കുറെയ്യ, ഫാബിയന്‍ റൂയിസ് എന്നീ സ്പെയിന് താരങ്ങളും 30 അംഗ പട്ടികയിലുണ്ട്.
ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിനാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഒക്ടോബര്‍ 26ന് ലണ്ടനില്‍ വച്ചാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുക.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന