Monday, 21 September 2026
‘Honest storytelling is a powerful means of change
08:54:23 AM IST
Kerala

‘സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്..’; സൈബർ പ്രചാരണങ്ങൾക്ക് മറുപടി നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ന്യൂസ് ഡെസ്ക് 15 September 2026, 12:20 pm
SHARE

തന്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യാത്ര തികച്ചും സ്വകാര്യ സന്ദർശനമാണെന്നും സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ചല്ലെന്നും സംഘാടകരുടെ ചെലവിലാണ് താൻ അമേരിക്കയിലെത്തിയതെന്നും ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഷിക്കാഗോയിലാണ് താനുള്ളതെന്നും ദീർഘകാല സുഹൃത്തിന്റെ കുടുംബവിശേഷത്തിൽ പങ്കെടുക്കാനാണ് കുടുംബത്തോടൊപ്പം എത്തിയത് എന്നും ചെന്നിത്തല വീഡിയോയിലൂടെ വിശദീകരിച്ചു. ‘ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന ഫെലിക്സ് സൈമണുമായി എനിക്ക് മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ ആത്മബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ഞാനും കുടുംബവും ഇവിടെ എത്തിയത്. ഷിക്കാഗോയിലെത്തിയപ്പോൾ പ്രവാസി മലയാളികളുമായി സംസാരിക്കാനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനും സാധിച്ചു. കൂടാതെ സാം പിത്രോഡയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിക്കുകയും ചെയ്തു’ ചെന്നിത്തല പറഞ്ഞു.

https://www.facebook.com/reel/1028368573569291

‘പിന്നെ, സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്… കേട്ടോ!’ എന്ന് വീഡിയോയുടെ അവസാന ഭാഗത്ത് സൈബർ ആക്ഷേപങ്ങൾക്ക് നേരിട്ട് അദ്ദേഹം മറുപടി നൽകുകയായിരുന്നു.

s
ന്യൂസ് ഡെസ്ക്
View all posts →