ഇന്ത്യയുടെ പേരിലുള്ള ഏറ്റവും അവിശ്വസനീയമായ ലോക റെക്കോർഡുകൾ...

പുരാതന സ്മാരകങ്ങളും മനുഷ്യനിർമ്മിതമായ മനോഹരമായ കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയും ഭൂമിയിലെ ഏക ഫ്ലോട്ടിംഗ് ദേശീയോദ്യാനവും സ്ഥിതി ചെയ്യുന്ന ഇന്ത്യ, ലോക റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടാൻ കാരണമായ ചില അസാധാരണമായ സ്ഥലങ്ങൾ കൊണ്ടും പ്രശസ്തമാണ്. ഇന്ത്യയുടെ പേരിലുള്ള ഏറ്റവും അവിശ്വസനീയമായ ഏഴ് ലോക റെക്കോർഡുകൾ ഒന്ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന പേരിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി അറിയപ്പെടുന്നത്. 182 മീറ്റർ (597 അടി) ആണ് ഈ പ്രതിമയുടെ ഉയരം. സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ ഉയരമുള്ളതാണ് ഈ പ്രതിമ. ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന് ആദരാഞ്ജലി അർപ്പിക്കുന്നതിനായാണ് സ്റ്റാച്യു ഓഫ് യൂണിറ്റി നിർമ്മിച്ചത്. നർമ്മദ നദിക്ക് അഭിമുഖമായി നിൽക്കുന്ന ഈ ഭീമൻ പ്രതിമ എല്ലാ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കാറുണ്ട്.

മണിപ്പൂരിലെ കെയ്ബുൾ ലംജാവോ ദേശീയോദ്യാനം: ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനമാണ് മണിപ്പൂരിലെ കെയ്ബുൾ ലംജാവോ ദേശീയോദ്യാനം. ലോകത്തിലെ ഏറ്റവും അവിശ്വസനീയമായ പ്രകൃതി അത്ഭുതങ്ങളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. ഫുംഡിസ് എന്നറിയപ്പെടുന്ന കട്ടിയുള്ള സസ്യജാലങ്ങളിൽ ഇത് പൊങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന സാൻഗായ് മാനുകളുടെ അവസാനത്തെ ആവാസ കേന്ദ്രം കൂടിയാണിത്.

മേഘാലയയിലെ മൗസിൻറാം : ഭൂമിയിലെ ഏറ്റവും ഈർപ്പമുള്ള സ്ഥലമെന്ന റെക്കോർഡ് മേഘാലയയിലെ മൗസിൻറാമിനാണ്. എല്ലാ വർഷവും ഏകദേശം 10,000 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിക്കുന്നത്. അതിമനോഹരമായ ഈ ചെറിയ ഗ്രാമം ഭൂമിയിലെ ഏറ്റവും ഈർപ്പമുള്ള ജനവാസമുള്ള സ്ഥലം കൂടിയാണ്. ഇവിടെ വല്ലപ്പോഴും മാത്രമേ മഴ പെയ്യാതിരിക്കുകയുള്ളു. നിർത്താതെ പെയ്യുന്ന മഴയുടെ ശബ്ദം കുറയ്ക്കാൻ പ്രദേശവാസികൾ പ്രത്യേക പുല്ല് മൂടിയ മേൽക്കൂരകൾ ഉപയോഗിക്കാറുണ്ട്.

അസമിലെ മജുലി: ബ്രഹ്മപുത്ര നദിയാൽ സൃഷ്ടിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് മജുലി. വിശാലമായ പ്രദേശം, പരമ്പരാഗത ഗ്രാമങ്ങൾ, വർണ്ണാഭമായ ആശ്രമങ്ങൾ എന്നിവ ഇതിനെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതിദത്തവും സാംസ്കാരികവുമായ സൗന്ദര്യങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

ഹിമാചൽ പ്രദേശിലെ ബിർ ബില്ലിംഗ്: ഇന്ത്യയുടെ സാഹസിക തലസ്ഥാനമാണ് ബിർ ബില്ലിംഗ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും മികച്ചതുമായ പാരാഗ്ലൈഡിംഗ് സൈറ്റുകളിൽ ഒന്നാണ് ബിർ ബില്ലിംഗ്. ഏകദേശം 2,400 മീറ്റർ ഉയരത്തിൽ നിന്ന് പറന്നുയരാൻ ഇവിടെ നിങ്ങൾക്ക് കഴിയും. പാരാഗ്ലൈഡിംഗ് വേൾഡ് കപ്പ് ഉൾപ്പെടെയുള്ള ആഗോള ഫ്ലൈയിംഗ് മത്സരങ്ങൾക്കും ഈ ഗ്രാമം വേദിയായിട്ടുണ്ട്. പാരാഗ്ലൈഡിംഗിന് മാത്രമല്ല, മനോഹരമായ സ്ഥലങ്ങൾ കൊണ്ടും ഇവിടം പ്രശസ്തമാണ്.

അമൃത്സറിലെ ഗോൾഡൻ ടെമ്പിൾ ലങ്കാർ: സുവർണ്ണ ക്ഷേത്ര ലങ്കാറിന് പ്രത്യേക ആമുഖം ആവശ്യമില്ല. എല്ലാ ദിവസവും ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകുന്നതിലൂടെ ഇവിടം നല്ല പ്രവൃത്തിക്ക് ആഗോള അംഗീകാരം നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ കമ്മ്യൂണിറ്റി കിച്ചൻ ആയാണ് ഗോൾഡൻ ടെമ്പിൾ ലങ്കാർ പ്രവർത്തിക്കുന്നത്. സന്നദ്ധപ്രവർത്തകർ ദിവസവും ആയിരക്കണക്കിന് കിലോ ഭക്ഷണമാണ് ഇവിടെ തയ്യാറാക്കുന്നത്. മതം, സാമ്പത്തിക സ്ഥിതി അല്ലെങ്കിൽ പശ്ചാത്തലം എന്നിവ ഒന്നും നോക്കാത്ത സ്ഥലമാണിത്. ആരാധനാലയത്തിൽ വരുന്ന ആരും വിശപ്പകറ്റാതെ പോകുന്നില്ലെന്നും ഇവിടെയുള്ളവർ ഉറപ്പാക്കാറുണ്ട്.

Read more