150 വയസ്സ് വരെ ആയുസ്സ്? സൗന്ദര്യത്തിനും ദീർഘായുസ്സിനും പേരുകേട്ട ഹൻസ സ്ത്രീകളുടെ രഹസ്യം..

ലോകത്തിലെ ഏറ്റവും സന്തുഷ്ടരും ആരോഗ്യവതികളുമായ സ്ത്രീകൾ… വടക്കൻ പാകിസ്ഥാനിലെ മനോഹരമായ ഹൻസ താഴ്‌വരയിൽ താമസിക്കുന്ന സ്ത്രീകൾ അറിയപ്പെടുന്നത് ഇങ്ങനെയാണ്. അസാധാരണമായ ആയുർദൈർഘ്യം, തിളങ്ങുന്ന ചർമ്മം, നല്ല ആരോഗ്യം എന്നിവകൊണ്ട് ലോകമെമ്പാടും അറിയപ്പെടുന്നവരാണിവർ. മാത്രമല്ല, അവരുടെ ജീവിതശൈലി, ഭക്ഷണക്രമം, പരിസ്ഥിതി എന്നിവ അവരെ സൗന്ദര്യത്തിന്റെയും ദീർഘായുസ്സിന്റെയും പ്രതീകമാക്കി മാറ്റുന്നു.

ചൈനയുടെയും അഫ്ഗാനിസ്ഥാന്റെയും അതിർത്തിക്കടുത്തുള്ള ഹിമാലയൻ മേഖലയിലാണ് ഹൻസ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഉയർന്ന മഞ്ഞുമൂടിയ പർവതനിരകൾ, വൃത്തിയുള്ള നദികൾ, പച്ചപ്പ് നിറഞ്ഞ വയലുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ വായു വളരെ ശുദ്ധമാണ്. പ്രകൃതിയോട് അടുത്ത് ജീവിക്കുന്ന താഴ്വരയിലെ ആളുകൾ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ഹൻസ സ്ത്രീകൾ അവരുടെ ദിവസത്തിന്റെ ഭൂരിഭാഗവും വീടിനു പുറമെ ജോലികൾ ചെയ്തും, ദീർഘദൂരം നടന്നും, പുതിയതും പ്രകൃതിദത്തവുമായ ഭക്ഷണങ്ങൾ കഴിച്ചുമാണ് സമയം ചെലവഴിക്കുന്നത്. ഇക്കാരണത്താൽ, ഇവർക്ക് അപൂർവ്വമായി മാത്രമേ രോഗങ്ങൾ വരാറുള്ളൂ എന്നുമാത്രമല്ല പലപ്പോഴും 90 അല്ലെങ്കിൽ 100 ​​വർഷത്തിൽ കൂടുതൽ ജീവിക്കുകയും ചെയ്യുന്നു.

ഹൻസ സ്ത്രീകളെക്കുറിച്ചുള്ള ഏറ്റവും രസകരമായ ഒരു കാര്യം അവരുടെ യുവത്വം നിറഞ്ഞ ശരീരം തന്നെയാണ്. എഴുപതുകളിലോ എൺപതുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് പോലും മിനുസമാർന്ന ചർമ്മവും കരുത്തുറ്റ ശരീരവുമുണ്ട്. പ്രസന്നമായ പുഞ്ചിരികൾക്കും മനോഹരമായ ചലനങ്ങൾക്കും പേരുകേട്ടവരാണ് ഈ സ്ത്രീകൾ. യുവത്വം നിറഞ്ഞ ശരീരത്തിന്റെ രഹസ്യം പ്രധാനമായും അവരുടെ പണം തന്നെയാണ്. ആപ്രിക്കോട്ട്, ആപ്പിൾ, ബെറികൾ തുടങ്ങിയ പഴങ്ങളും പച്ചക്കറികൾ, ധാന്യങ്ങൾ, നട്സ് എന്നിവയുമാണ് ഇവരുടെ ഭക്ഷണത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്. കൂടാതെ വളരെ കുറച്ച് മാംസവും പഞ്ചസാരയും മാത്രമേ ഇവർ കഴിക്കുകയുള്ളൂ. ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമായ ഉണങ്ങിയ ആപ്രിക്കോട്ട് അവരെ ചെറുപ്പമായി നിലനിർത്താൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ധാതുക്കളാൽ സമ്പന്നവും മലിനീകരണമില്ലാത്തതുമായ ഹിമാനിയിൽ നിന്നുള്ള വെള്ളമാണ് ഇവർ കുടിക്കുന്നത്.

ഭക്ഷണത്തിനു പുറമേ അവരുടെ ജീവിതശൈലിയും അവരുടെ ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഹൻസ സ്ത്രീകൾ എപ്പോഴും എന്തെങ്കിലും കാര്യത്തിൽ സജീവമായിരിക്കും. അവർ ദിവസവും നടക്കുകയും കയറുകയും വയലിൽ ജോലി ചെയ്യുകയും ചെയ്യുന്നു. ഇത് അവരുടെ ശരീരത്തെ ശക്തവും വഴക്കമുള്ളതുമായി നിലനിർത്തുകയും ഒരു നല്ല മാനസികാവസ്ഥയും നിലനിർത്തുന്നതാണ് ഹൻസ സംസ്കാരം. ഇവർ സ്ത്രീകളോട് മാന്യമായി പെരുമാറുകയും പരിഗണിക്കുകയും കുടുംബത്തിലും സമൂഹത്തിലും ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. അവരുടെ ജീവിതത്തിൽ സമ്മർദ്ദം അപൂർവമായ ഒരു കാര്യമാണ്. സമർദ്ദമില്ലാത്ത ജീവിതം അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് കാരണമാകുന്നു.

വിദ്യാഭ്യാസവും സമത്വവും ഹൻസ സ്ത്രീകളെ മറ്റുള്ളവരിൽനിന്ന് വേറിട്ടു നിർത്താൻ സഹായിക്കുന്നു. മറ്റ് പല ഗ്രാമപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെയുള്ളവർ ഹൻസ താഴ്‌വരയിലെ പെൺകുട്ടികളെ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പല സ്ത്രീകളും നല്ല വിദ്യാഭ്യാസമുള്ളവരും അദ്ധ്യാപനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുമാണ്. അവരുടെ ആത്മവിശ്വാസവും സ്വാതന്ത്ര്യവും അവരുടെ സൗന്ദര്യം വർധിപ്പിക്കുന്നു എന്നുതന്നെ പറയാം.

പ്രകൃതി, ലാളിത്യം, ജീവിതാശശൈലി എന്നിവ ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതത്തിലേക്ക് എങ്ങനെ നയിക്കുമെന്നതിന്റെ യഥാർത്ഥ ഉദാഹരണമാണ് ഹൻസ സ്ത്രീകൾ. മേക്കപ്പോ ആഡംബരമോ അല്ല സൗന്ദര്യം, മറിച്ച് പ്രകൃതിയുമായി ചേർന്ന് ജീവിക്കുന്നതാണെന്ന് അവരുടെ ജീവിതരീതി ലോകത്തെ പഠിപ്പിക്കുന്നു. നമ്മൾ നല്ല രീതിയിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും, പോസിറ്റീവായി ചിന്തിക്കുകയും, പ്രകൃതിയോട് അടുത്ത് ജീവിക്കുകയും ചെയ്താൽ നമുക്കും ദീർഘവും സന്തോഷകരവുമായ ജീവിതം ആസ്വദിക്കാൻ കഴിയുമെന്ന് കാണിക്കുകയാണ് ഹൻസ സ്ത്രീകൾ.

Read more