‘ഗോൾ മഴ’; ഫ്രാൻസിനെ തോല്പിച്ച് ലോകകപ്പിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇംഗ്ലണ്ട്
ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് ഇംഗ്ലണ്ട്. നാലിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ജയം. ആദ്യ പകുതിയിൽ ഏകപക്ഷീയമായ നാലു ഗോളിനു മുന്നിലായിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച് രണ്ടാം പകുതിയിൽ ഫ്രാൻസ് തിരിച്ചുവന്നെങ്കിലും രണ്ട് ഗോളുകൾ കൂടി നേടി ഇംഗ്ലണ്ട് വിജയമുറപ്പിച്ചു.
ഡെക്‌ലാൻ റൈസ് (3′), എസ്രി കൊൻസ (18′), ജൂഡ് ബെല്ലിങ്ങ്ഹാം (90 +8′) ബുകായോ സാക്ക (37′, 45+1, 87′) എന്നിവരാണ് ഇംഗ്ലണ്ടിനു വേണ്ടി ഗോൾ നേടിയത്. കിലിയൻ എംബാപ്പെ (48′, 66′), ബ്രാഡ്‌ലി ബാർകോള (54′), ഡെംബലെ (90 +10′ എന്നിവരാണ് ഫ്രാൻസിന്റെ ഗോൾ നേടിയത്.
ഇരട്ട ഗോളോടെ എംബാപ്പ ഈ ലോകകപ്പിൽ 10 ഗോൾ തികച്ചു. ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സിയെ പിന്നിലാക്കി. എംബാപ്പയ്ക്ക് 10 ഗോളും നാല് അസിസ്റ്റുമാണുള്ളത്. മെസിക്ക് എട്ട് ഗോളും നാല് അസിസ്റ്റും. ലോകകപ്പ് ചരിത്രത്തിൽ 22 ഗോളുകൾ നേടിയും മെസിയെ പിന്നിലാക്കിയ എംബാപ്പെ 2026 ലോകകപ്പും അവിസ്മരണീയമാക്കി.
പകുതി മൈതാനം താണ്ടി സലയുടെ മിന്നൽ കുതിപ്പ്; ഗലാറ്റസറായിക്കെതിരെ ഹാട്രിക്, ട്രാബ്സോൺസ്പോറിന് 4-0ന്റെ തകർപ്പൻ ജയം
ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്രനേട്ടം; ഷൂട്ടിങ്ങിൽ വെള്ളി നേടി വിദർശ കെ. വിനോദ്