‘ഇഡിയോട് കോൺഗ്രസിന് എപ്പോഴും ഒരേ സമീപനം’; ടികെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്ന് കെ മുരളീധരൻ
പിണറായി വിജയനെതിരായ ഇഡി കേസ് രാഷ്ട്രീയപ്രേരിതമെന്ന ടി.കെ. ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഇഡിയോട് കോൺഗ്രസിന് എപ്പോഴും ഒരേ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. ഇഡി നീക്കത്തിൽ മുൻ സിപിഐഎം നേതാക്കളും എംഎൽഎമാരുമായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും വ്യത്യസ്ത നിലപാടുകളുമായി രംഗത്തെത്തിയിരുന്നു.
സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് വിജയിച്ചവരെന്ന നിലയിലാണ് ഇരുവരുടെയും പ്രതികരണം ശ്രദ്ധേയമായത്. ഇഡി നിലവാരമില്ലാത്ത ഏജൻസിയാണെന്നും രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നുമായിരുന്നു ടി.കെ. ഗോവിന്ദന്റെ പ്രതികരണം. അതേസമയം, ഇഡി നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നില്ലെന്നാണ് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞത്.
നേതൃത്വത്തിലുള്ളവരുടെ മക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നാൽ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണമെന്നും അല്ലെങ്കിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ജനങ്ങൾ കരുതുമെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതേസമയം, വർഗവഞ്ചന നടത്തിയവരെ ഗൗരവമായി പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ടി.കെ. ഗോവിന്ദന്റെ നിലപാടിനെക്കുറിച്ചുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
‘വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്, തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം’; പിഎംഎ സലാം
108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു; തീരുമാനം മന്ത്രിയുമായുള്ള ചർച്ചക്ക് പിന്നാലെ