‘വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്, തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം’; പിഎംഎ സലാം
തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎമ്മാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്ലിം ലീഗ് വർഗീയത പ്രചരിപ്പിച്ചെന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ വിമർശനം കള്ളപ്രചാരവേലയാണെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് മുസ്ലിം ലീഗ് വർഗീയത പ്രചരിപ്പിച്ചതെന്ന് സിപിഐഎം വ്യക്തമാക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.
വർഗീയ കാർഡ് ഇറക്കിയതാണ് സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും ഇത്തരം പ്രസ്താവനകളുമായി മുന്നോട്ടുപോയാൽ പാർട്ടിക്ക് കൂടുതൽ പതനം ഉണ്ടാകുമെന്നും പിഎംഎ സലാം മുന്നറിയിപ്പ് നൽകി. പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെതിരായ ഇഡി നടപടി വ്യക്തിവിരോധം തീർക്കുന്നതിനുള്ള നീക്കമാണെങ്കിൽ അത് പരിശോധിക്കണമെന്നും പിഎംഎ സലാം വ്യക്തമാക്കി. തെറ്റ് ചെയ്തവർ ഉറപ്പായും ശിക്ഷിക്കപ്പെടണം. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നതിനാൽ കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ വി.ഡി. സതീശന് ചില പരിമിതികളുണ്ടെന്നും രാഷ്ട്രീയ നേതാക്കൾക്ക് അഭിപ്രായം പറയുന്നതിൽ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ ഇഡി നടപടി ഉണ്ടായപ്പോൾ പിണറായി വിജയൻ ഒരക്ഷരം പോലും മിണ്ടിയില്ലെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.
‘ഇഡിയോട് കോൺഗ്രസിന് എപ്പോഴും ഒരേ സമീപനം’; ടികെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്ന് കെ മുരളീധരൻ
108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു; തീരുമാനം മന്ത്രിയുമായുള്ള ചർച്ചക്ക് പിന്നാലെ