സീരിയലിന്റെ സെറ്റില്‍ വന്‍അഗ്നിബാധ; ആയുധങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

പുരാണ സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപ്പിടിത്തം. ആളപായമില്ല. ചിത്രീകരണത്തിനായി ഉപയോഗിക്കേണ്ട ആയുധങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു. പരമാവതാര്‍ ശ്രീകൃഷ്ണ എന്ന സീരിയലിന്റെ സെറ്റിലാണ് അപകടമുണ്ടായത്. നയിഗാവിലെ നന്ദ് ഹേലിയിലായിരുന്നു സെറ്റ് ഒരുക്കിയിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിക്കാണ് സെറ്റില്‍ തീ പടര്‍ന്നത്. തിങ്കളാഴ്ച ചിത്രീകരണം ഉണ്ടായിരുന്നില്ല. ആര്‍ക്കും പരിക്കില്ലെന്ന്...