ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ്: അറസ്റ്റിലായത് ‘സീതാകല്യാണം’ സീരിയല്‍ താരങ്ങളും പ്രവര്‍ത്തകരും, റിപ്പോര്‍ട്ട്

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് രഹസ്യമായി ഷൂട്ടിംഗ് നടത്തിയത് ഏഷ്യാനെറ്റ് ചാനലിലെ സീതാകല്യാണം എന്ന സീരിയലിന് വേണ്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ അനധികൃതമായി തിരുവനന്തപുരത്ത് ചിത്രീകരണം നടത്തുകയായിരുന്നു. സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 20 ഓളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് എന്നാണ് സമകാലിക മലയാളം റിപ്പോര്‍ട്ട്...

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് തിരുവനന്തപുരത്ത് സീരിയല്‍ ചിത്രീകരണം; അഭിനേതാക്കള്‍ക്ക് എതിരെ കേസ്

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് തിരുവനന്തപുരത്ത് സീരിയല്‍ ചിത്രീകരണം. വര്‍ക്കലയില്‍ അനധികൃതമായി റിസോര്‍ട്ടില്‍ ചിത്രീകരണം നടത്തിയതിന് സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസെടുത്തു. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഇടവ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് രഹസ്യമായി ചിത്രീകരണം നടന്നത്. ഓടയത്തുള്ള പാം ട്രീ റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ടിംഗ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയ...

‘പന്നികളോട് മല്‍പ്പിടുത്തം കൂടാന്‍ നില്‍ക്കരുത് നമുക്കും ചെളി പറ്റും; ഭാര്യയുടെ വസ്ത്രധാരണത്തിന് എതിരെ വന്ന മോശം കമന്റിന് മറുപടിയുമായി...

അവതാരകനായി കുടുംബപ്രേക്ഷകരുടെ മനസ്സിലേക്ക് കയറി കൂടിയ വ്യക്തിയാണ് മിഥുൻ രമേശ്. മിഥുന്റെ ഭാര്യ ലക്ഷ്മിയും ഏവർക്കും സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ലക്ഷ്മിയുടെ ടിക്‌ടോക് വീഡിയോകളും ചിത്രങ്ങളും എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മിയുടെ വസ്ത്രധാരണത്തെ കുറിച്ച് വന്ന മോശം കമന്റുകൾക്കാണ് മിഥുൻ മറുപടി നൽകിയത്. നിരവധി പേരാണ്...

ദളിത് വിരുദ്ധ പരാമര്‍ശം, നടി യുവികയ്ക്ക് എതിരെ കേസ്; അര്‍ത്ഥം അറിയാതെയാണ് ആ വാക്ക് ഉപയോഗിച്ചതെന്ന് താരം

സോഷ്യല്‍ മീഡിയയിലൂടെ ജാതി അധിഷേപം നടത്തിയ നടി യുവിക ചൗധരിക്കെതിരെ കേസ്. നടി സംസാരിച്ച വീഡിയോയില്‍ ആണ് ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനാണ് പൊലീസില്‍ പരാതി നല്‍കിയത്. മെയ് 25ന് ആണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. 26ന് രജത് പരാതി നല്‍കുകയും...

ബിഗ് ബോസ് ഷോയിൽ നിന്നും മോഹൻലാൽ പിന്മാറുന്നു ?

ബിഗ് ബോസ് രണ്ടാം സീസൺ കൊറോണയുടെ വ്യാപന ഘട്ടത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിന്  പിന്നാലെ ഫെബ്രുവരി 14 ആരംഭിച്ച മൂന്നാം സീസണും അവസാന ഘട്ടത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച ബിഗ് ബോസ് നാലാം സീസൺ ആണ്. എന്നാൽ  ഇനി ബിഗ് ബോസിൽ മോഹൻലാൽ കാണില്ലെന്നും...

ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ കേരളത്തിലേക്ക്; സീസണ്‍ 3 വിജയിയെ പ്രേക്ഷകര്‍ക്ക് പ്രഖ്യാപിക്കാമെന്ന് ചാനല്‍

കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ച ബിഗ് ബോസ് സീസണ്‍ 3 ഷോയുടെ വിജയിയെ പ്രഖ്യാപിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക്. തുടര്‍ ചിത്രീകരണം സാധ്യമാകാത്തതിനാലാണ് വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തുക. മെയ് 24 തിങ്കളാഴ്ച രാത്രി 11മണി മുതല്‍ 29 ശനിയാഴ്ച...

സീരിയലുകളില്‍ നിറയെ അന്ധവിശ്വാസം, സര്‍ക്കാരിന്റെ നേതൃത്വത്തില്‍  ഒടിടി പ്ലാറ്റ്‌ഫോം ; സെന്‍സറിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ്  പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഗൗരവകരമായി വിഷയം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളും സ്ത്രീകളും വീട്ടുകാരും കാണുന്ന സീരിയലുകളില്‍ വരുന്ന അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകളിലാണ്...

മൂന്നാം സീസണിലും വിജയി ഇല്ല; ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലും വിജയി പ്രഖ്യാപനമില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിച്ചു. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങുന്നു. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഷൂട്ടിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടര്‍ന്ന...

ഓടി നടന്ന്  ചൊറിയരുത്, ഈ ക്ഷമ എപ്പോളും കാണിച്ചെന്ന് വരില്ല, കായികമായി നേരിടും; ഫിറോസിന് പിന്തുണയുമായി ആരാധകര്‍

മലയാളം ബിഗ് ബോസ് സീസണ്‍ 3 ലെ  മത്സരാര്‍ത്ഥിയാണ് കിടിലന്‍ ഫിറോസ്. ഇപ്പോൾ  താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്കെതിരെ ഒരു ആരാധകൻ പങ്കു വെച്ച ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു ഇന്നലെ ഒരു മത്സരാര്‍ത്ഥിയുടെ കുടുംബാഗം ഒരു pre-planned വീഡിയോയുമായി വന്ന ശേഷം കിടിലം ഫിറോസ്നെ പറ്റി...

‘ഒരായിരം വട്ടം ക്ഷമ ചോദിച്ചാലും തീരില്ല, കിടിലം ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു’; വിവാദങ്ങളോട് പ്രതികരിച്ച് തിങ്കള്‍ ഭാല്‍

ബിഗ് ബോസ് സീസണ്‍ 3 ഫൈനല്‍ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പിതാവിന്റെ മരണശേഷം ഡിംപല്‍ ഭാല്‍ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ മറ്റൊരു വിവാദമാണ് പ്രചരിക്കുന്നത്. ഡിംപലിനെതിരെ കിടിലം ഫിറോസ് ഉന്നയിച്ച ചില ആരോപണങ്ങളില്‍ ഡിംപലിന്റെ പിതാവിന്റെ മനം നൊന്തെന്ന തരത്തില്‍ അമ്മ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍...