നാലാം സെമസ്റ്റര്‍ പിജി, മേഴ്സി ചാന്‍സ്, സപ്ലിമെന്ററി പരീക്ഷകള്‍ ഒഴികെ എം.ജി. സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ജൂലൈ 10ന് ആരംഭിക്കാനിരുന്ന എല്‍എല്‍ബി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മാറ്റി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് റഗുലറായി എഴുത്ത്, പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് അവസരം നല്‍കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.
എം.ജി. സര്‍വകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കണ്ട്രോളര് അറിയിച്ചു.
https://www.facebook.com/mahatmagandhiuniversitykerala/posts/2653156584898234
Read more
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഈയവസരത്തില്‍ പരീക്ഷകള്‍ നീണ്ടു പോവാനാണ് സാധ്യത.