ഫെഡറല്‍ സ്‌കില്‍ അക്കാദമിയില്‍ ബാംബൂ ക്രാഫ്റ്റ് കോഴ്‌സ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

ആഗോള പാരിസ്ഥിതിക പ്രാധാന്യവും ലോകവിപണിയിലെ മുള ഉല്‍പ്പന്ന സാദ്ധ്യതകളും മുന്‍നിര്‍ത്തി ക്രാഫ്റ്റില്‍ അഭിരുചിയുള്ളവര്‍ക്കായി ഫെഡറല്‍ ബാങ്കിന് കീഴിലുള്ള നൈപുണ്യ വികസന പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്‌കില്‍ അക്കാദമിയില്‍ ബാംബൂ ക്രാഫ്റ്റ് കോഴ്‌സ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.

സ്വയം തൊഴിലിനായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന പ്രധാന ഉദ്ദേശത്തോടെയാണ് ഈ നൈപുണ്യ വികസന കോഴ്‌സിന് തുടക്കം കുറിച്ചിരിക്കുന്നത്. ബാംബൂ ക്രാഫ്റ്റിന്റെ സാങ്കേതിക വശങ്ങള്‍ക്കും നവീന ഉത്പന്ന രൂപകല്പനകള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് മേഖലയിലെ വിദഗ്ദ്ധരായ പരിശീലകരാണ് ക്ലാസുകള്‍ എടുക്കുന്നത്.

പത്താം ക്ലാസ് പാസായ ക്രാഫ്റ്റില്‍ അഭിരുചി ഉള്ളവര്‍ക്കായുള്ള ഈ 500 മണിക്കൂര്‍ കോഴ്‌സിന്റെ (മൂന്നു മാസം) ആദ്യ ബാച്ച് ഫെഡറല്‍ സ്‌കില്‍ അക്കാഡമിയുടെ കൊച്ചി സെന്ററിലാണ് ആരംഭിക്കുന്നത്. വിളിക്കേണ്ട നമ്പര്‍ 0484 4011615 (രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ).