ഗുജറാത്തിൽ ബി ജെ പി വിജയിക്കുമെന്ന വിശ്വാസത്തിൽ ഓഹരി വിപണിയിൽ കുതിപ്പ്

ഗുജറാത്തിൽ ബി ജെ പി അധികാരം നിലനിർത്തുമെന്ന റിപ്പോർട്ടുകൾ ഈയാഴ്ച ഓഹരി വിപണിയുടെ മികച്ച തുടക്കത്തിന് സഹായകമായി. ബി ജെ പി ക്കു വമ്പൻ വിജയം ഉണ്ടാകുന്നത് കേന്ദ്രത്തിൽ ഭരണത്തുടർച്ചയുണ്ടാക്കുമെന്ന് വിപണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇതിന്റെ പിൻബലത്തിൽ ഇന്ന് സെൻസെക്‌സ് 205 .49 പോയിന്റ് ഉയർന്നു. 33455 .79 പോയിന്റിലായിരുന്നു ക്ളോസിങ്. 56 .60 പോയിന്റ് മുന്നേറിയ എൻ എസ് ഇ നിഫ്റ്റി 10322 .25 പോയിന്റിൽ ക്ലോസ് ചെയ്തു.