വാക്‌സിനേഷനായി അടുത്തുള്ള ക്ലിനിക്കുകളില്‍ ഇനി വെര്‍ച്വലായി അപ്പോയിന്റ്‌മെന്റ് എടുക്കാം; WondRx ആപ്പിലൂടെ പ്രീബുക്ക് ചെയ്യൂ

Advertisement

മുംബൈ ആസ്ഥാനമായ ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യക്കാര്‍ക്കായി അടുത്തുള്ള ഡോക്ടറെ കാണുന്നതിനോ വാക്‌സിനേഷന്‍ എടുക്കുന്നതിനോ അപ്പോയിന്റ്‌മെന്റ് എടുക്കാവുന്ന ആപ്പ് അവതരിപ്പിച്ചു. ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും വാക്‌സിനേഷന്‍ എത്തുന്നനുവെന്ന് ഈ പ്ലാറ്റ്‌ഫോം ഉറപ്പാക്കുന്നു. WONDRx എന്ന ഹെല്‍ത്ത് ടെക് സ്ഥാപനം ഡോക്ടര്‍മാരുമായും യോഗ്യതയുള്ള ആരോഗ്യ പരിപാലന സേവന ദാതാക്കളുമായും ടൈയപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ആപ്പിലൂടെ വാക്‌സിന്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ ഇന്ത്യക്കാരെ സഹായിക്കുന്നു. WONDRx കണ്‍സ്യൂമര്‍ ആപ്പില്‍ ഇപ്പോള്‍ തന്നെ 180k-ല്‍ അധികം ആരോഗ്യ പരിപാലന സേവന ദാതാക്കളെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരോഗ്യപരിപാലന ദാതാക്കളുടെ അഗ്രഗേറ്റര്‍ ആപ്പാക്കി ഇതിനെ മാറ്റുന്നു. ‘വാക്‌സിനേഷന്‍ ക്ലിനിക്കുകളുടെയും അതിന്റെ ഫീസും ഞങ്ങളുടെ ആപ്പില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. ആളുകള്‍ പ്രീബുക്ക് ചെയ്ത സമയവും മറ്റും ഇതിലുണ്ടാകും. വാക്‌സിനേഷന്‍ ബുക്കിംഗിലൂടെ ജനത്തിരക്ക് നിയന്ത്രിക്കാനും സാമൂഹിക അകലം പാലിക്കാനും സാധിക്കും. നല്‍കിയിരിക്കുന്ന വിവരങ്ങളിലൂടെ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ളവര്‍ക്ക് വരെ ഇന്‍ഫോംഡ് ഡിസിഷന്‍സ് എടുക്കാന്‍ കഴിയും’ – WONDRx സഹസ്ഥാപകനും ഡയറക്റ്ററുമായ പങ്കജ് അഗര്‍വാള്‍ പറഞ്ഞു.

‘ഓരോ സംസ്ഥാനത്തിലെ ആളുകളും വാക്‌സിനേഷന്‍ ക്ലിനിക്കുകളും തമ്മിലുള്ള പാലമായി ഞങ്ങളുടെ ആപ്പ് പ്രവര്‍ത്തിക്കും. വാക്‌സിനേഷന്‍ ക്ലിനിക്കില്‍ അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യാനും ക്യൂവില്‍ നില്‍ക്കുന്നത് ഒഴിവാക്കാനും സാധിക്കും’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ അവതരിപ്പിക്കുന്ന ആപ്പിന്റെ iOS പതിപ്പ് വരുംഘട്ടങ്ങളില്‍ അവതരിപ്പിക്കും. ആളുകള്‍ക്കും ആരോഗ്യ പരിപാലന സേവന ദാതാക്കള്‍ക്കും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

‘ഉപഭോക്താവ്, ഡോക്ടര്‍, വാക്‌സിന്‍ വിതരണക്കാര്‍, നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്ക് വാക്‌സിനേഷന്‍ യാത്ര സൗകര്യപ്രദമാക്കുന്ന ഉല്‍പ്പന്നമാണിത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട ട്രാന്‍സ്‌പെരന്‍സിയും നിയന്ത്രണവും ഇത് ലഭ്യമാക്കുകയും ചെയ്യുന്നു. നിര്‍മ്മാതാക്കളില്‍ നിന്ന് എന്‍ഡ് കണ്‍സ്യുമര്‍ വരെ നിയന്ത്രണവും വിസിബിലിറ്റിയും നല്‍കുന്ന ആപ്പ്, നിയന്ത്രണമുള്ള സപ്ലൈ ചെയിന്‍ സൃഷ്ടിക്കാനും സഹായിക്കുന്നു’ – WONDRx സ്ഥാപകനും ഡയറക്റ്ററുമായ പങ്കജ് സിന്ധു പറഞ്ഞു. WONDRx, ഇന്ത്യയില്‍ നിര്‍മ്മിച്ച ഹെല്‍ത്ത്-ടെക് സ്റ്റാര്‍ട്ട്അപ്പാണ്. ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഇന്ത്യ തുടങ്ങിയ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഉല്‍പ്പന്നം കൂടിയാണിത്.