റൈസ് വിത്ത് ഗ്രെയ്‌സ്, പ്ലാറ്റിനം ഇവാരയുടെ സ്ത്രീകള്‍ക്കായുള്ള ഏറ്റവും പുതിയ കളക്ഷന്‍

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായൊരു ഉല്‍ക്കാപകടത്തിന്റെ ശേഷിപ്പുകളായത് “പ്ലാറ്റിനം” എന്ന് അറിയപ്പെടുന്ന വിലയേറിയ വെളുത്ത ലോഹത്തിന്റെ അവശിഷ്ടങ്ങളാണ്. നക്ഷത്രങ്ങളില്‍ നിന്ന് ഉദയം കൊണ്ട പ്ലാറ്റിനം ഭൂമിയില്‍ വളരെ വിരളമായേ ഉള്ളൂ, ഇത് സ്വര്‍ണ്ണത്തേക്കാള്‍ 30 മടങ്ങ് അപൂര്‍വമായതിനാല്‍ ഈ വിലയേറിയ ലോഹത്തിന്റെ പ്രത്യേകതകള്‍ക്ക് കൂടുതല്‍ മാനങ്ങള്‍ നല്‍കുന്നു. അപൂര്‍വത, ശക്തി, സഹിഷ്ണുത എന്നിവയാണ് ഈ ലോഹവുമായി ബന്ധപ്പെട്ട പ്രത്യേകതകള്‍, ഇന്നത്തെ യുവതികളുടെ സാഹചര്യവുമായി ഏറെ പൊരുത്തമുള്ളവയാണ് ഇത്.

ഈ വിഷമസന്ധിയിലും ഞങ്ങള്‍ക്ക് കരുത്തായത് ഈ ഗുണങ്ങളാണ്, യുവതികള്‍ അത് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലും ഇനി മുന്നോട്ടും ഈ അഭിലാഷഗുണങ്ങളുടെ തിളക്കമാര്‍ന്ന ഉദാഹരണമായും എല്ലാവരുടെയും പ്രതീക്ഷയുടെ ദീപമായും അവര്‍ നിലനിന്നു. ശരിക്കും ബുദ്ധിമുട്ടുള്ള ചില സമയങ്ങളില്‍ പോലും, സമചിത്തത കൈവിടാതെ അവര്‍ അവസരോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ശുഭാപ്തിവിശ്വാസം, അനുകമ്പ, സഹാനുഭൂതി എന്നിവ ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളില്‍ പ്രചരിപ്പിക്കുമ്പോഴും തങ്ങളുടെ മൂല്യങ്ങളില്‍ വേരുറപ്പിച്ച്, ശക്തമായി അവര്‍ നിലകൊണ്ടു. പ്രതിസന്ധികളില്‍ നിന്ന് കരകയറിയ ജസീന്ദ ആര്‍ഡെനെ പോലെ നിരവധി ഉദാഹരണങ്ങളാണ് നമുക്കു മുമ്പിലുള്ളത്.

മനുഷ്യരാശി പുതിയ വെല്ലുവിളികള്‍ക്ക് സാക്ഷ്യം വഹിക്കുകയും പുതിയ തലത്തിലുള്ള കുഴപ്പങ്ങള്‍ അനുഭവിക്കുകയും ചെയ്ത ഒരു കാലഘട്ടത്തില്‍, കുറച്ച് സ്ത്രീകള്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കാനും തങ്ങളുടെ ഉള്ളില്‍ നിന്നു തന്നെ ശക്തി കണ്ടെത്താനും അനുകമ്പയോടും സഹാനുഭൂതിയോടും കൂടി തങ്ങളുടെ പ്രിയപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താനും തിരഞ്ഞെടുത്തു. പ്രതിസന്ധി ലോകത്തെ നിശ്ചലമാക്കിയപ്പോള്‍ അവര്‍ ഊര്‍ജ്ജസ്വലതയോടെ ജീവിക്കാന്‍ തുടങ്ങി, അവര്‍ പുതിയ പാതകള്‍ സൃഷ്ടിക്കുകയും തിളക്കമാര്‍ന്ന ഭാവിയെന്ന പ്രതീക്ഷ ഉണര്‍ത്തുകയും ചെയ്തു.

അവര്‍ വഹിച്ച പങ്കിനോടും അവരുടെ വിശ്വാസങ്ങളോടും സത്യസന്ധത പുലര്‍ത്തി പ്ലാറ്റിനം ഇവാരയുടെ ഏറ്റവും പുതിയ ശേഖരം, ഒരു നക്ഷത്രത്തിന്റെ സ്‌ഫോടനം എന്ന് അറിയപ്പെടുന്ന സൂപ്പര്‍നോവ എന്ന പ്രപഞ്ച പ്രതിഭാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. ശോഭയുള്ള, എല്ലാം ഉള്‍ക്കൊള്ളുന്ന, തിളക്കമുള്ള ഊര്‍ജ്ജ സ്രോതസ്സുകളുടെ സൃഷ്ടി. സ്വന്തം രീതിയില്‍ ഊര്‍ജ്ജം, പോസിറ്റീവിറ്റി, സാധ്യതകള്‍ എന്നിവയുടെ ഉറവിടമായ ആധുനിക സ്ത്രീയില്‍ നിന്ന് ഇത് വളരെ വ്യത്യസ്തമല്ല. വോളിയത്തിന്റെ മിഥ്യാധാരണ സൃഷ്ടിക്കുന്ന വശങ്ങളുടെയും ലൈനുകളുടെയും ഫ്രെയിമുകളുടെയും സംയുക്തമാണ് ഡിസൈന്‍ പാലറ്റ്.

വൃത്താകൃതിയിലുള്ള രൂപങ്ങള്‍, കേര്‍വുകള്‍, ഗ്രൂവുകള്‍ എന്നിവയുള്ള ആംഗുലാറും എഡ്ജിയും ഡയമന്‍ഷണലി ഫ്‌ളൂയിഡുമായ, ശേഖരത്തിലെ ഓരോ ഡിസൈനും ഓരോ തവണയും അവസരോചിതമായി ഉയരുന്ന സ്ത്രീകള്‍ക്ക് അര്‍പ്പിക്കുന്ന ആദരവാണ്. സ്റ്റേറ്റ്‌മെന്റ് പ്ലാറ്റിനം റിംഗുകള്‍, സങ്കീര്‍ണ്ണമായി രൂപകല്‍പ്പന ചെയ്ത പ്ലാറ്റിനം നെക്ലേസുകള്‍, കമ്മലുകള്‍, ബ്രേസ്ലെറ്റുകള്‍ പോലുള്ള ആഭരണങ്ങള്‍ വരെ ഇവയിലുണ്ട്.

ആറ് പോപ്പുലര്‍ സ്‌റ്റൈല്‍ ഐക്കണുകളാണ് ഈ ശേഖരം പുറത്തിറക്കിയത്. പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സറും സംരംഭകയുമായ മസൂം മിനാവാല, സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് സഞ്ജന ബാത്ര, ലക്ഷ്വറി ലൈഫ്‌സ്‌റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സര്‍ ആയുഷി ബംഗൂര്‍, ദക്ഷിണേന്ത്യന്‍ നടിമാരായ മൃണാലിനി രവി, നിക്കി ഗല്‍റാണി, യോഗാ ഗുരു പ്രദൈനി സര്‍വ എന്നിവരാണ് കളക്ഷനുകള്‍ പുറത്തിറക്കിയത്.

വോഗുമായി ചേര്‍ന്ന് #RiseWithGrace ക്യാമ്പെയ്ന്‍ കൂടുതല്‍ ആഘോഷമാക്കുമ്പോള്‍ ഇതിന് കൂടുതല്‍ ജനപ്രീയത കൈവരും. വോഗിലെ ഫാഷന്‍ ഡയറക്ടറായ പ്രിയങ്കാ കപാഠിയ ഒരു വീഡിയോയിലൂടെ സ്ത്രീകളുടെ ഊര്‍ജ്ജസ്വലതയെക്കുറിച്ചും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവിനെക്കുറിച്ചും വാചാലയാകുന്നു. സഹകരണത്തിന്റെ ഭാഗമായി പ്രിയങ്കാ കപാഠിയ പ്രേക്ഷകരുമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് സെഷന്‍ നടത്തുകയും ഇതിലൂടെ തനിക്ക് പ്രിയപ്പെട്ട 10 ഡിസൈനുകളും സ്‌റ്റൈല്‍ ടിപ്പ്‌സും പരിചയപ്പെടുത്തുകയും ചെയ്യും.

ഇന്നത്തെ ആധുനിക സ്ത്രീകള്‍ക്ക് ഇണങ്ങുന്നതും ഞങ്ങളുടെ പ്രിയപ്പെട്ടതുമായ ചില ഡിസൈനുകള്‍ ഇതാ:

  • വഴിപിരിയുകയും വീണ്ടും കൂടിച്ചരുകയും ചെയ്യുന്ന തരത്തിലുള്ള, ഈ ഡയമണ്ട് സ്റ്റഡുള്ള പ്ലാറ്റിനം ആര്‍ക്കുകള്‍, പരിചിതമായതും എന്നാല്‍ തന്റെ മൂല്യങ്ങളുമായി യോജിക്കാത്തതുമായ കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള അവളുടെ ധൈര്യത്തെ ഇത് സൂചിപ്പിക്കുന്നു. താന്‍ വിശ്വസിക്കുന്നതെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന അവളുടെ രീതിയെ ഇത് പ്രതിനിധീകരിക്കുന്നു.
  • ദൃഢതയുള്ള വേരുണ്ട് അതേസമയം തടസ്സമില്ലാതെ ശാഖകളായും പിരിയുന്ന ഈ ഡിസൈനിലുള്ളത് ഡയമണ്ട് സ്റ്റഡ്ഡുകളാണ്. ധൈര്യത്തില്‍ വേരൂന്നി പുതിയ ചക്രവാളങ്ങളിലേക്ക് നീങ്ങാനുള്ള അവളുടെ യാത്രയെ ഈ കമ്മലുകള്‍ അനുകരിക്കുന്നു.
  • ഊര്‍ജ്ജസ്വലതയുടെ ചിഹ്നം, ഡയമണ്ട് സ്റ്റഡഡായ ഈ ചതുരങ്ങള്‍ പരീക്ഷണ സമയങ്ങളില്‍ അവള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അനുകമ്പയെ പ്രതിനിധീകരിക്കുന്നു. അവയിലൂടെ നീങ്ങുന്ന ബാന്‍ഡ്, വഴിയിലെ ഓരോ ദുര്‍ഘടത്തിലൂടെയും അവള്‍ സഞ്ചരിക്കുന്ന രീതിയെ സൂചിപ്പിക്കുന്നു.
  • ഒരു പ്ലാറ്റിനം ബാന്‍ഡില്‍ ഇഴചേര്‍ത്തിരിക്കുന്ന, രണ്ട് വ്യത്യസ്ത ത്രികോണങ്ങള്‍ – നല്ല കാലത്തും മോശം കാലത്തും തളരാതെ നിന്ന അവളുടെ സമചിത്തതയെ പ്രതിഫലിപ്പിക്കുന്നു. ഡയമണ്ട് സ്റ്റഡഡ് ഹെക്‌സഗണല്‍ മോട്ടിഫുകള്‍, എന്തിനെയും നേരിടാന്‍ തയ്യാറായി എല്ലാ പ്രതിസന്ധികളില്‍ നിന്നും ഉദയം കൊള്ളുന്ന അവളുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നു.