പൈന്‍ ലാബ്സ് ചെറുകിട വ്യാപാരികള്‍ക്കായി AllTap ആപ്പ് അവതരിപ്പിച്ചു

  • PCI SSC, റൂപേ, വിസ, മാസ്റ്റര്‍കാര്‍ഡ്, അമെക്സ് എന്നിവയുടെ സര്‍ട്ടിഫിക്കേഷനുള്ള “ടാപ്പ് ഓണ്‍ ഫോണ്‍” സമ്പര്‍ക്കരഹിത പേയ്‌മെന്റ്

ഏഷ്യയിലെ മുന്‍നിര മെര്‍ച്ചന്റ് കൊമേഴ്സ് പ്ലാറ്റ്‌ഫോമായ പൈന്‍ ലാബ്‌സ് ഇന്ന് AllTap ആപ്പ് അവതരിപ്പിച്ചു. ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ്‌സ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ പോന്ന ശേഷിയുള്ള നിരവധി ഫീച്ചറുകളുള്ള ആപ്പാണിത്. ചെറുകിട വ്യാപാരികള്‍ക്ക് മറ്റ് ഹാര്‍ഡ്വെയറുകളുടെ ഒന്നും ആവശ്യമില്ലാതെ തങ്ങളുടെ എന്‍എഫ്‌സി ഇനേബിള്‍ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ അനുവദിക്കുന്ന വിപ്ലവകരമായ ആപ്പാണ് AllTap.

ആപ്പിലുള്ള “ടാപ്പ് ആന്‍ഡ് പേ” ഫീച്ചര്‍ സുരക്ഷിതമാണ്, ഒപ്പം PCI സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് കൌണ്‍സില്‍ (PCI SSC) റൂപേ, വിസ, മാസ്റ്റര്‍കാര്‍ഡ്, അമെക്‌സ് എന്നിവ സര്‍ട്ടിഫൈ ചെയ്തതുമാണ്. മഹാമാരിയുടെ വ്യാപനം ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചെറുകിട വ്യാപാരികളുടെ വലിയൊരു വിഭാഗം ഇപ്പോഴും ഡിജിറ്റല്‍ പേയ്‌മെന്റുകളിലേക്ക് വന്നിട്ടില്ല. ചെറുകിട വ്യാപാരികള്‍, വീട്ടില്‍ നിന്ന് തന്നെ വ്യാപാരം ചെയ്യുന്നവര്‍, വഴിയോര കച്ചവടക്കാര്‍, ഉന്തുവണ്ടികളില്‍ സാധനങ്ങള്‍ കൊണ്ടുനടന്ന് വില്‍ക്കുന്നവര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങി പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലിനായി പണം മുടക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് പൈന്‍ ലാബ്‌സിന്റെ AllTap ആപ്പ് ഉപയോഗിക്കാം.

“”ചെറുകിട വ്യാപാരികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ട്യൂഷന്‍ എടുക്കുന്നവര്‍ തുടങ്ങി നിരവധി ആളുകളില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായത് അവര്‍ക്ക് ലളിതമായൊരു പേയ്‌മെന്റ്‌സ് സൊലൂഷന്‍ വേണമെന്നാണ്. അവരുടെ ആവശ്യത്തിന് ഉതകുന്ന AllTap ആപ്പ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. AllTap അത്യാധുനികമായ സമ്പര്‍ക്കരഹിത പേയ്‌മെന്റിനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിന് മറ്റ് ഹാര്‍ഡ്‌വെയറുകള്‍ ഒന്നും ഉപയോഗിക്കേണ്ടതില്ല. എന്‍എഫ്‌സി ഇനേബിള്‍ ചെയ്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ തന്നെ പേയ്‌മെന്റ് സ്വീകരിക്കുന്ന ഡിവൈസായി പ്രവര്‍ത്തിക്കും. ഇന്ത്യയിലെയും സമാന വിപണികളിലെയും ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാനുള്ള ശേഷി പൈന്‍ ലാബ്‌സിന്റെ AllTap ആപ്പിനുണ്ട്. വിപണിയില്‍ ഇത് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ ആകാംക്ഷയുണ്ട്”” – പൈന്‍ ലാബ്‌സ് സിഇഒ അംരീഷ് റോ പറഞ്ഞു.

“AllTap-ലൂടെ ഞങ്ങള്‍ വ്യാപാരികള്‍ക്ക് PCI SSC മാനദണ്ഡങ്ങള്‍ പാലിക്കുന്ന സമഗ്രമായൊരു കോണ്‍ടാക്റ്റ്ലെസ് പേയ്‌മെന്റ്‌സ് ഓണ്‍ COTS (CPoC) സൊലൂഷനാണ് ലഭ്യമാക്കുന്നത്. എല്ലാ ടാപ്പ് ആന്‍ഡ് പേ ട്രാന്‍സാക്ഷനുകളും പൂര്‍ണ്ണമായും സുരക്ഷിതമാണ്. ഞങ്ങളുടെ PCI SSC-CPoC ലിസ്റ്റിംഗിന് PCI SSC-യുടെയും വിസ, റൂപേ, മാസ്റ്റര്‍കാര്‍ഡ്, അമെക്‌സ് പോലുള്ള നെറ്റ്‌വര്‍ക്കുകളുടെയും ഓഡിറ്റും സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്” – പൈന്‍ ലാബ്സ് സിടിഒ സഞ്ജീവ് കുമാര്‍ പറഞ്ഞു.

പൈന്‍ ലാബ്‌സ് AllTap ഉപയോഗിച്ച് വ്യാപാരികള്‍ക്ക് അവരുടെ എന്‍എഫ്‌സി ഇനേബിള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ പേയ്‌മെന്റ് അക്‌സെപ്റ്റന്‍സ് ഡിവൈസായി മാറ്റുകയും ട്രാന്‍സാക്ഷന്‍ ഇഎംഐ ആയി മാറ്റുന്നത് പോലുള്ള അധിക ഫീച്ചറുകള്‍ ഉപയോഗിക്കുകയും ചെയ്യാം. AllTap അടിസ്ഥാനമാക്കിയിരിക്കുന്നത് പൈന്‍ ലാബ്‌സിന്റെ സമഗ്രമായ പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ച്ചറാണ്. 150,000-ത്തില്‍ അധികം വ്യാപാരികള്‍ വിശ്വസിക്കുന്ന സംവിധാനമാണിത്. ചെറുകിട വ്യാപാരികള്‍ അനുഭവിക്കുന്ന നിരവധി ആശങ്കകളെ അഭിസംബോധന ചെയ്യുന്നതാണ് പൈന്‍ ലാബ്‌സിന്റെ AllTap ആപ്പ്. വ്യാപാരികള്‍ക്ക് ഇപ്പോള്‍ കോണ്‍ടാക്റ്റ്ലെസ് ഡിജിറ്റല്‍ പേയ്‌മെന്റുകളിലേക്ക് പെട്ടെന്ന് മാറാം, ഡോര്‍ സ്റ്റെപ്പ് ഡെലവറിക്കും മര്‌റും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഉപയോഗിക്കാം, ടാപ്പ് ആന്‍ഡ് ഗോ പേയ്‌മെന്റുകളിലൂടെ ചെക്ക്ഔട്ട് സമയം കുറയ്ക്കാം.