ടെക്ക് പ്രേമികളെ അതിശയിപ്പിക്കാന്‍ ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ലൈഫ് ആശയങ്ങള്‍ പ്രഖ്യാപിച്ച് ഒപ്പോ

ഗ്ലോബല്‍ സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഒപ്പോ ഭാവിയിലെ ഇന്നൊവേഷനുകള്‍ക്കുള്ള പാത തെളിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ലൈഫ് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് ആകാംക്ഷാജനകമായ ചില ആശയങ്ങള്‍ അവതരിപ്പിച്ചു. ടെക്‌നോളജിയുടെ ഭാവി ദിശ സംബന്ധിച്ച ഒപ്പോയുടെ വിഷന്‍ ഇങ്ങനെയാണ്.

ഒപ്പോ AR ഗ്ലാസ് 2021 – ഡിജിറ്റല്‍ ലോകത്തിലെ ഒപ്പോയുടെ കുതിപ്പിന് ആക്കം കൂട്ടുന്നതാണ് AR മേഖലയില്‍ ബ്രാന്‍ഡ് നടത്തുന്ന പുതിയ ശ്രമങ്ങള്‍. ഒപ്പോ AR ഗ്ലാസ് 2021-ല്‍ വിവിധ സെന്‍സറുകള്‍, സ്റ്റീരിയോ ഫിഷ്‌ഐ ക്യാമറ, ToF സെന്‍സര്‍, RGB ക്യാമറ തുടങ്ങിയവയുണ്ട്. സ്മാര്‍ട്ട്‌ഫോണിലൂടെയും ഗെസ്ച്ചറുകളിലൂടെയുമുള്ള ഇന്ററാക്ഷനുകള്‍ ഉള്‍പ്പെടെയുള്ള വിവിധ നാച്ചുറല്‍ ഇന്ററാക്ഷനുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം ത്രീ ഡൈമെന്‍ഷണല്‍ സ്‌പേഷ്യല്‍ ലോക്കലൈസേഷന്‍ കാല്‍ക്കുലേഷന്‍ ഉള്‍പ്പെടെയുള്ള സ്‌പേഷ്യല്‍ ലോക്കലൈസേഷന്‍ മില്ലി സെക്കന്‍ഡുകള്‍ക്കുള്ളില്‍ കാല്‍ക്കുലേറ്റ് ചെയ്യും. ഇത് AR ലോകത്ത് ഉപയോക്താക്കള്‍ക്ക് കൃത്യതയുള്ള ലോക്കലൈസേഷന്‍ നല്‍കി സ്‌പേഷ്യല്‍ ഇന്ററാക്ഷന്റെ നാച്ചുറല്‍ എക്‌സ്പീരിയന്‍സ് നല്‍കുന്നു.

#OPPOFindX2Series ഡിവൈസുകളുമായി AR ഗ്ലാസ് 2021 കണക്റ്റ് ചെയ്യുമ്പോള്‍ ടിവി റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്നത് പോലെ എന്തു കാണണം എന്ന് തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കാകും. ലോകം വീട്ടുപടിക്കല്‍ എത്തിക്കുന്ന AR ഗ്ലാസ് 2021 ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം ഗണ്യമായി വര്‍ദ്ധിപ്പിക്കും.

ഒപ്പോ എക്‌സ് 2021 റോളബിള്‍ കോണ്‍സെപ്റ്റ് ഹാന്‍ഡ്‌സെറ്റ് ആണ് രണ്ടാമത്തെ വലിയ പ്രഖ്യാപനം. ഫ്‌ളെക്‌സിബിള്‍ ഡിസ്‌പ്ലേയിലും സ്ട്രക്ച്ചറല്‍ സ്റ്റാക്കിംഗിലുമുള്ള ഒപ്പോയുടെ ഏറ്റവും പുതിയ ഗവേഷണ നേട്ടമാണിത്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നാച്ചുറലായ ഇന്ററാക്റ്റീവ് അനുഭവം നല്‍കാന്‍ ഇതിലൂടെ കഴിയുന്നു. തുടര്‍ച്ചയായി മാറുന്ന OLED ഡിസ്‌പ്ലേയിലേക്കാണ് ഈ സാങ്കേതികവിദ്യ നമ്മെ എത്തിക്കുന്നത്. 6.7 ഇഞ്ച് മുതല്‍ 7.4 ഇഞ്ച് വരെയാണ് ഇതിന്റെ സ്‌ക്രീന്‍ വലുപ്പം. ആവശ്യാനുസരണം ഉപയോക്താക്കള്‍ക്ക് സ്‌ക്രീന്‍ വലുപ്പം ക്രമീകരിക്കാം.

ഒപ്പോ പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പില്‍, ഫോണിന്റെ എഡ്ജിലൂടെ വിരലോടിച്ച് ഡിസ്‌പ്ലേ റോള്‍ ഇന്‍, റോള്‍ ഔട്ട് ചെയ്യാനാകും. മാറുന്ന സ്‌ക്രീന്‍ വലുപ്പത്തിന് അനുസരിച്ച് ടെക്സ്റ്റും ഇമേജുകളും തടസ്സരഹിതമായി മാറുന്നു. ഫോള്‍ഡബിള്‍ ഫോണ്‍ പോലെ രണ്ടു കൈകളും ഉപയോഗിക്കേണ്ടതില്ല, ഈ മോഷന്‍ ഒരു കൈ കൊണ്ട് ചെയ്യാനാകും.

സാധ്യതകള്‍ അനന്തമാണ്. ഈ ഡിവൈസ് കൊമേഴ്‌സ്യലാകുമ്പോള്‍ ഒപ്പോ ഇന്നൊവേഷനെ മറ്റൊരു തലത്തിലെത്തിക്കും.

സൈബര്‍റിയല്‍ AR ആപ്ലിക്കേഷന്‍. ഈ കോണ്‍സെപ്റ്റ് നാവിഗേഷനെയും എന്റര്‍ടെയ്ന്‍മെന്റിനെയും മെര്‍ജ് ചെയ്യുകയും ഡിജിറ്റലും റിയല്‍ ലോകവും തമ്മിലുള്ള അന്തരം കുറയ്ക്കുകയും ചെയ്യുന്നു. നാവിഗേഷന്‍, സ്റ്റോറുകളുടെ വിവരങ്ങള്‍, അവയുടെ പ്രവര്‍ത്തനങ്ങള്‍ പോലുള്ള കാര്യങ്ങളില്‍ ആളുകളെ സഹായിക്കും. പ്രാദേശികമായ സ്ഥലങ്ങളും ലാന്‍ഡ്മാര്‍ക്കുകളും കാണാനും ഇത് ഉപയോഗിക്കാനാകും. ലളിതമായി പറഞ്ഞാല്‍ ഒരു ആപ്പിലൂടെ നിങ്ങളുടെ ക്യാമറ തുറന്നാല്‍ നിങ്ങളുടെ ചുറ്റുപാട് സംബന്ധിച്ച വിവരങ്ങള്‍ റിയല്‍ ടൈമായി ലഭിക്കും.

കഴിഞ്ഞയിടയ്ക്ക് നടന്ന INNO Day 2020-ലാണ് ഒപ്പോ ഈ ആശയങ്ങളും ഇന്നൊവേഷനുകളും അവതരിപ്പിച്ചത്. ഭാവിയിലേക്കുള്ള ചുവടുവയ്പ്പ് എന്നതായിരുന്നു ഇന്നോ ഡേയുടെ ഇത്തവണത്തെ തീം. ഈ തീമിന് അനുയോജ്യമായ വിഷനാണ് ഒപ്പോ അവിടെ അവതരിപ്പിച്ചത്.

വാര്‍ഷിക ഇവന്റിന്റെ ഇത്തവണത്തെ പതിപ്പിലൂടെ ഇവന്റിന്റെ പാരമ്പര്യം ഒരു പടി കൂടി ഒപ്പോ മെച്ചപ്പെടുത്തി. ഒപ്പോ ചിന്തിക്കുന്ന ടെക്‌നോളജി ദിശ ലോകത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തു.