മിന്ത്രയുടെ ഫാഷന്‍ കാമ്പയ്‌നില്‍ നാഗചൈതന്യയും സമാന്തയും; ഉത്സവാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഫെസ്റ്റീവ് കളക്ഷന്‍

പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് നാഗചൈതന്യയും സമാന്ത അക്കിനേനിയും. താരദമ്പതികളെ ഫീച്ചര്‍ ചെയ്ത് മിന്ത്രയുടെ ഷാഷന്‍ കാമ്പയ്ന്‍. ചൈതന്യയുടെയും സമാന്തയുടെയും റിയല്‍ ലൈഫ് കെമിസ്ട്രിയിലൂടെ എടുത്തുകാണിക്കുന്നത് മിന്ത്രയുടെ വൈവിധ്യമാര്‍ന്ന ഫെസ്റ്റീവ് ഫാഷന്‍ കളക്ഷനാണ്. ദക്ഷിണേന്ത്യയിലെ തങ്ങളുടെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ക്ക് ഏറെ പ്രിയം തോന്നുന്ന തരത്തിലാണ് കാമ്പയ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാനായി അന്താരാഷ്ട്ര, ആഭ്യന്തര ബ്രാന്‍ഡുകളുടെ നീണ്ടനിരയാണ് മിന്ത്രയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

കുടുംബത്തിന്റെ മനോഹാരിതയും ഉത്സവനാളില്‍ സമ്മാനങ്ങള്‍ നല്‍കുന്നതിന്റെ സന്തോഷവും ഉള്‍ക്കൊള്ളുന്ന ആഘോഷനാളുകളുടെ ജീവചൈതന്യം ആഘോഷിക്കുന്നതാണ് ഈ ബ്രാന്‍ഡ് ക്യാമ്പെയ്ന്‍. ദീപങ്ങളുടെ ആഘോഷമായ ദീപാവലി നാളുകള്‍ അടുത്തിരിക്കെ, മുന്‍പരിചയമില്ലാത്ത ഈ സമയങ്ങളിലൂടെ കടന്നു പോകുമ്പോഴും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് ആഘോഷിക്കേണ്ടതിന്റെയും ഉല്ലസിക്കേണ്ടതിന്റെയും പ്രാധാന്യം ക്യാമ്പെയ്ന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഈ ഉത്സവ നാളുകളിലും അതിന് ശേഷവും ഷോപ്പിംഗിനുള്ള ഗോ-ടു ഡെസ്റ്റിനേഷന്‍ എന്ന മിന്ത്രയുടെ പ്രചാരം ഈ ഫിലിം കൂടുതല്‍ ദൃഢമാക്കും. ആഘോഷങ്ങളും സോഷ്യല്‍ ഇവന്റുകളുമെല്ലാം വെര്‍ച്വലായ ഈ സാഹചര്യത്തില്‍ ആഘോഷ നാളുകളുടെ മറ്റൊരു പ്രത്യേകതയായ സമ്മാനം കൊടുക്കലിന് ഈ വര്‍ഷം വര്‍ദ്ധിത പ്രാധാന്യമുണ്ട്.

പരമ്പരാഗത വസ്ത്രങ്ങളില്‍ മാത്രമല്ല കുട്ടികളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലുമുള്ള കുടുംബത്തിന്റെ ഫെസ്റ്റീവ് ഷോപ്പിംഗ് ആവശ്യകതകള്‍ അനായാസം നിറവേറ്റാന്‍ മിന്ത്രയ്ക്ക് ആകുമെന്ന കാര്യം ആളുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് ഈ ക്യാമ്പെയ്ന്‍. ഈ ദീപാവലിക്ക് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 4 വരെ മിന്ത്ര ഏറ്റവും മികച്ച ഫെസ്റ്റീവ് ഡീലുകളും ഓഫറുകളുമാണ് മുന്നോട്ടു വയ്ക്കുന്നത്.

ഫിലിമിനെക്കുറിച്ച്

സമ്മാനങ്ങള്‍ കൈമാറുന്നതിന്റെ സന്തോഷവും പരമ്പരാഗത ആഘോഷങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആയിരിക്കുന്നതിലെ ഉല്ലാസവുമാണ് ഈ ഫിലിമില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഫിലിം തുടങ്ങുന്നത് ശാന്തനായി സോഫയില്‍ പുസ്തകം വായിച്ചിരിക്കുന്ന ചൈതന്യയെ കാണിച്ചു കൊണ്ടാണ്. അപ്പോള്‍ അവിടേക്ക് വരുന്ന സാമന്ത, ഇത്തവണത്തെ ഫെസ്റ്റിവ് ഷോപ്പിംഗ് എല്ലാം തനിക്ക് വിട്ടേക്കൂ എന്ന് വളരെ സന്തോഷത്തോടെ ചൈതന്യയോട് പറയുന്നു. എന്നാല്‍ മറുപടിയായി ഒരു പുഞ്ചിരി നല്‍കി കൊണ്ട് ചൈതന്യ മിന്ത്ര ആപ്പ് തുറക്കുകയാണ്. ഇത് സാമന്തയെ അത്ഭുതപ്പെടുത്തുന്നു. ചൈതന്യ ആപ്പില്‍ കൂടി സ്‌ക്രോള്‍ ചെയ്യുകയും എല്ല ടോപ്പ് ബ്രാന്‍ഡുകളും ബ്രൌസ് ചെയ്യുകയും ചെയ്യുന്നതായി നമ്മള്‍ കാണുന്നു. വിവിധ വിഭാഗങ്ങളില്‍ നിന്നായി എത്ത്‌നിക് വെയറുകളും കാഷ്വല്‍ വെയറുകളും തിരഞ്ഞെടുത്ത് ഇരുവരും ചേര്‍ന്ന് ഓരോ കുടുംബാംഗങ്ങള്‍ക്കുമുള്ള സമ്മാനങ്ങള്‍ തീരുമാനിക്കുന്നു.

ചൈതന്യയുടെ അമ്മയ്ക്ക് മനോഹരമായൊരു ഹാന്‍ഡ്ക്രാഫ്റ്റഡ് സാരി തിരഞ്ഞെടുത്ത ശേഷം, സാമന്ത മിന്ത്ര ആപ്പിലെ കിഡ്‌സ് വിഭാഗത്തിലേക്ക് പോകുന്നു. ഇത് ശ്രദ്ധിക്കുന്ന ചൈതന്യ, സാമന്തയോട് പറയുകയാണ് – ഡോണ്ട് ഗെറ്റ് എനി ഐഡിയാസ് ഓകെ!. അവസാനം വരുന്ന വോയിസ് ഓവര്‍ കാഴ്ച്ചക്കാരോട്, അവരുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ മിന്ത്രയിലെ വസ്ത്രങ്ങള്‍ കൊണ്ട് സ്‌റ്റൈല്‍ ചെയ്യൂ എന്ന് ആവശ്യപ്പെടുകയാണ്.