ഐസിഎല്‍ ഗ്രൂപ്പ് ദുബായില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നു

 

 

ഇന്ത്യയിലെ അതിവേഗം വളരുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ഐ സി എല്‍ ഗ്രൂപ്പ് ദുബായിയില്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. നിക്ഷേപം, ഗോള്‍ഡ് ട്രേഡിംഗ്, ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് എന്നിവയിലാണ് പുതിയ സംരംഭങ്ങള്‍.

ദുബായില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ അഡ്വ. കെജി അനില്‍കുമാര്‍ ഐസി എല്‍ ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഖലീഫ അലി റഷീദ,( ദുബായ് പോലീസ്), ഉമാ അനില്‍കുമാര്‍ CEO, ഐസിഎല്‍ ഫിന്‍ കോര്‍പ്പ്, യാക്കിയ കബാനി (ദുബായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍), അംജിത് എ മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഔദ് മേത്ത കരാമയിലെ ഓഫീസ് കോര്‍ട്ട് ബില്‍ഡിംഗിലാണ് കോണ്‍ഗ്ലോമറേറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്.

ഭക്ഷണം, ഇലക്ട്രോണിക്‌സ്, ടൂറിസം, ആരോഗ്യം, എനര്‍ജി, വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, റീട്ടെയില്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഐസിഎല്‍ ഇന്‍വെസ്റ്റ്‌മെന്റ് സേവനം നല്‍കുന്നു. ആവശ്യകതകള്‍ അനുസരിച്ച് ഏറ്റവും ലളിതമായ നിബന്ധനകളാണ് കമ്പനി മുന്നോട്ട് വെയ്ക്കുന്നത്. മിഡില്‍ ഈസ്റ്റ് മേഖലയിലെ യെല്ലോ മെറ്റല്‍ വിഭാഗത്തില്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരു പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് ഐസിഎല്‍ ഗോള്‍ഡ് ട്രേഡിംഗ്.

‘ലളിതമായ വ്യവസ്ഥകളിലൂടെ നിക്ഷേപത്തിലും വ്യാപാരത്തിലും ഉപഭോക്താക്കള്‍ക്ക് ആവശ്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ദുബായിലെ പുതിയ സംരംഭം കൊണ്ട് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’ – മാനേജിംഗ് ഡയറക്ടര്‍ കെ ജി അനില്‍ കുമാര്‍ പറഞ്ഞു.
‘യുഎഇയിലെ ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് മേഖലയിലെ മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’- അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പരിചയസമ്പന്നരായ പ്രൊഫഷണല്‍ ടീമിന്റെ പിന്തുണയോടെ വലിയ പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് അനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

054 4115151 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ബന്ധപ്പെടാം.