സാമ്പത്തിക ഇന്ത്യയെ സ്വാധീനിച്ച 2017 ലെ പ്രധാന സംഭവങ്ങൾ

2017 ൽ ഇന്ത്യൻ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്. തലേ വർഷം നവംബർ എട്ടിന് കൊണ്ട് വന്ന നോട്ട് നിരോധനത്തിന്റെ ആഘാതം ശക്തമായ തിരിച്ചടിയായത് 2017 ലാണ്. ഇതുകൊണ്ടുണ്ടായ പ്രത്യാഘാതം ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇതിനെ പിന്തുടർന്ന് കൊണ്ട് വന്ന ജി എസ് ടീയും പ്രതിസന്ധി രൂക്ഷമാക്കി. ഇന്ത്യൻ സമ്പദ്ഘടനയെ ശക്തമായി സ്വാധീനിച്ച 8 സാമ്പത്തിക സംഭവങ്ങൾ നോക്കാം.

1 നോട്ട് പ്രതിസന്ധി ഏറെ രൂക്ഷമായ വർഷം. വ്യാപാര- വ്യവസായ മേഖലയെ ഇത് ഏറെ പ്രതികൂലമായി സ്വാധീനിച്ചു.

2 2017 ജൂലൈ ഒന്ന് മുതൽ പുതിയ ദേശീയ നികുതി സംബ്രദായമായ ജി എസ് ടി നടപ്പാക്കി. 2016 ആഗസ്ത് നാലിനാണ് പാർലമെന്റ് ഇത് നടപ്പാക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്തത്.

3. വിവാദ പരമ്പരകൾക്കൊടുവിൽ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്ന് രഘുറാം രാജൻ ഒഴിഞ്ഞു. റെക്സിറ്റ്‌ എന്ന പേരിൽ ഇത് സാമ്പത്തിക വൃത്തങ്ങളിൽ അറിയപ്പെടുന്നു.

4 . വായ്പാ നയം അവലോകനം ചെയ്യുന്നതിന് മോണിറ്ററി പോളിസി കമ്മറ്റിക്ക് [ എം. പി സി] രൂപം നൽകി. റിസർവ് ബാങ്കിന്റെ അധികാരം കുറക്കുന്ന നടപടിയായിരുന്നു ഇത്.

5. ചരിത്രത്തിൽ ആദ്യമായി റെയിൽവെ ബജറ്റ് ഒഴിവാക്കി. ഇത് പൊതു ബജറ്റിന്റെ ഭാഗമാക്കി മാറ്റി. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നതിനു തീരുമാനിച്ചു.

6 . സാമ്പത്തിക വളർച്ച നിരക്കിൽ ഇടിവ്. ജൂലൈ – സെപ്റ്റംബർ പാദത്തിൽ ജി ഡി പി വളർച്ച നിരക്ക് 5 .7 ശതമാനത്തിലേക്ക് താഴ്ന്നു. തുടർച്ചയായി അഞ്ചു പാദങ്ങളിൽ വളർച്ചാ നിരക്കിൽ ഇടിവ്.

7 . പണപ്പെരുപ്പ നിരക്കിൽ മുന്നേറ്റം. വിലക്കയറ്റം അതിരൂക്ഷമായി. അവശ്യ സാധനങ്ങൾക്ക്, പ്രത്യേകിച്ച് ഭക്ഷ്യ സാധനങ്ങൾക്ക് തീവില. നവംബറിലെ കണക്ക് പ്രകാരം പണപ്പെരുപ്പം 4 .8 ശതമാനം.

8. മുൻ റവന്യു സെക്രട്ടറി എൻ. കെ സിംഗ് അധ്യക്ഷനായി പതിനഞ്ചാം ധനകാര്യ ധനകാര്യ കമ്മീഷൻ രൂപീകരിച്ചു.

9. 2017 ലെ അവസാന വായ്പാ നയ അവലോകനത്തിലും പലിശ നിരക്ക് താഴ്ത്താൻ റിസർവ് ബാങ്ക് തയാറായില്ല.

10 . ഓഹരി മാർക്കറ്റിൽ തകർപ്പൻ മുന്നേറ്റം. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക സെൻസെക്‌സ് 34000 പോയിന്റ് മറികടന്നു. ഇത് ചരിത്ര നേട്ടം.