ലോകത്തിൽ ആദ്യമായി ബ്രെയിന്‍ സ്റ്റിമുലേഷന് ഫിംഗര്‍ എക്‌സര്‍സൈസ് കാമ്പയിനുമായി ദുല്‍ഖര്‍ സല്‍മാന്‍; സണ്ണി വെയ്ന്‍ ഉദ്ഘാടനം ചെയ്തു

 

കലാകാരന്മാര്‍ക്ക് തങ്ങളുടെ സര്‍ഗാത്മകമായ കഴിവ് പ്രകടിപ്പിക്കുവാന്‍ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോര്‍ ഹാപ്പിനെസ്സാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി അഥവാ DQF.

DQFന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ ഉടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായിദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയിലെ അംഗമായ ഇമ്തിയാസ് അബൂബക്കര്‍ വികസിപ്പിച്ചെടുത്ത ഫിംഗര്‍ ഡാന്‍സ് എന്ന എക്‌സര്‍സൈസ് കേരളത്തിലെ സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കായി പരിശീലനം നല്‍കുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഈ പരിശീലനം ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തില്‍ വലിയൊരു മാറ്റം തന്നെ വരുത്തുന്നുണ്ട്.

 

തൃശ്ശൂര്‍ പുഴക്കലുള്ള IAN ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് റിസേര്‍ച്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്രെയിന്‍ സ്റ്റിമുലേഷന്‍ ബൈ ഫിംഗര്‍ എക്‌സര്‍സൈസ് കേരളാ ക്യാമ്പയിന്റ ഉദ്ഘാടനം നടന്‍ സണ്ണി വെയ്ന്‍ നിര്‍വഹിച്ചു. അഭിനേതാക്കളായ ഗായത്രി സുരേഷ്, ബിറ്റോ ഡേവിസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇമ്തിയാസ് ട്രെയിനിങ്ങ് നല്‍കുന്ന ഈ പ്രോഗ്രാമിന്റെ ചീഫ് ഓഫ് ഓപ്പറേഷന്‍ ബിബിന്‍ പെരുമ്പിള്ളിയാണ്. സംവിധായകന്‍ ടോം ഇമ്മട്ടിയാണ് ക്രീയേറ്റീവ് ഡയറക്ടര്‍. ഡോക്ടര്‍മാരായ സിജു രവീന്ദ്രനാഥും സുമേഷ് ടി പിയും ഈ പ്രോഗ്രാമിന്റെ സയന്റിഫിക്ക് റിസേര്‍ച്ചും കോര്‍ഡിനേഷനും നിര്‍വഹിക്കുന്നു.

ഭിന്നശേഷിയുള്ള കുട്ടികള്‍ മറ്റു കുട്ടികളെ അപേക്ഷിച്ച് ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരിക്കുവാന്‍ സാധിക്കാത്തവരാണ്. അങ്ങനെയുള്ള കുട്ടികളുടെ തലച്ചോറിന് ഉദ്ധീപനം നല്‍കുവാനും കൂടുതല്‍ ഏകാഗ്രതയും ശ്രദ്ധയും നേടിയെടുക്കുവാനും ഫിംഗര്‍ തെറാപ്പി സഹായകരമാകുമെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്.

ഈ ഒരു തെറാപ്പി കേരളത്തില്‍ മാത്രം ഒതുക്കിനിര്‍ത്താതെ ദേശീയ തലത്തിലേക്കും അന്തര്‍ദേശീയ തലത്തിലേക്കും വളര്‍ത്തിയെടുക്കുവാനാണ് DQFന്റെ ശ്രമങ്ങള്‍. മൂന്ന് വേള്‍ഡ് റെക്കോര്‍ഡുകളും ഒരു ഏഷ്യന്‍ റെക്കോര്‍ഡും ഏഴ് നാഷണല്‍ ലെവല്‍ റെക്കോര്‍ഡുകളും കരസ്ഥമാക്കിയ വ്യക്തിയാണ് ഇമ്തിയാസ് അബൂബക്കര്‍. DQF പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ്: സുജയ് ജെയിംസ്, വിജിത് വിശ്വനാഥന്‍,മീഡിയ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍,പി ആര്‍ ഓ പ്രതീഷ് ശേഖര്‍ എന്നിവരാണ്.

ഈ കമ്മ്യൂണിറ്റിയില്‍ സണ്ണി വെയ്ന്‍, സാനിയ ഇയ്യപ്പന്‍, ബ്ലെസ്ലി, വിനി വിശ്വ ലാല്‍, സോഹന്‍ സീനുലാല്‍, നിത്യ മാമന്‍, രാജേഷ് കേശവ്, ബാദുഷ, എന്നിങ്ങനെ നിരവധി പേര്‍ അംഗങ്ങളായിട്ടുണ്ട്. പതിനായിരം കലാകാരന്മാര്‍ക്ക് മാത്രമാണ് ഇതില്‍ അംഗത്വം നല്‍കുന്നത്. ഇരുന്നൂറ് വര്‍ഷത്തോളമായി അവഗണിക്കപ്പെടുന്ന അയ്യന്തോള്‍ ദേശത്തെ പുലികളി കലാകാരന്മാര്‍ക്ക് കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പ് നല്‍കി കമ്മ്യൂണിറ്റിയുടെ ഭാഗമാക്കി തീര്‍ത്തിരുന്നു. കൂടാതെ ദുല്‍ഖറിനായി ഒരു ഹാന്‍ഡ് ജെസ്ച്ചറും കമ്മ്യൂണിറ്റി പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു ഹാന്‍ഡ് ജെസ്ച്ചര്‍ സ്വന്തമാക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍.

ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകള്‍ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്ത് നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാപരമായി പെര്‍ഫോമന്‍സ് ചെയ്യുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയില്‍ അംഗത്വം ലഭിക്കുവാനുള്ള മാനദണ്ഡങ്ങള്‍. കലാകാരന്മാര്‍ക്ക് മാത്രമാണ് അംഗത്വം നല്‍കുന്നത്.