കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസുള്ള ആദ്യത്തെ ഇന്ത്യന്‍ മിലിട്ടറി ഗ്രേഡ് സ്മാര്‍ട്ട്‌ഫോണ്‍, 5499 രൂപയ്ക്ക് കോര്‍ണിംഗ് അവതരിപ്പിച്ചു

  • ലാവയുടെ ഏറ്റവും പുതിയ ഡിവൈസ് ഇന്ത്യയില്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നതാണ്

5499 രൂപയ്ക്ക് കോര്‍ണിംഗ് ഗ്ലാസ് 3-യുള്ള മിലിട്ടറി ഗ്രേഡ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ആദ്യത്തെ മൊബൈല്‍ നിര്‍മ്മാതാവ് ലാവ ആയിരിക്കുമെന്ന് കോര്‍ണിംഗ് ഇന്‍കോര്‍പ്പറേറ്റഡ് (NYSE: GLW). ജനുവരി 22-ന് പുറത്തിറങ്ങുന്ന Z1 സ്മാര്‍ട്ട്‌ഫോണ്‍ പുതുതായി അവതരിപ്പിക്കുന്ന ലാവാ ഡിവൈസുകളില്‍ ഒന്നാണ്. ഈ സീരീസില്‍ തന്നെ Z2, Z4, Z6 സ്മാര്‍ട്ട്‌ഫോണുകളും കമ്പനി പറത്തിറക്കുന്നുണ്ട്. ഇവയിലെല്ലാം ഉപയോഗിച്ചിരിക്കുന്നത് ഗൊറില്ലാ ഗ്ലാസ് 3-യാണ്. ഫീച്ചര്‍ ഫോണില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള എന്‍ട്രി ലെവല്‍ ഫോണുകളാണ് ഇവയെല്ലാം.

2013-ല്‍ ആദ്യമായി അവതരിപ്പിച്ച ഗൊറില്ലാ ഗ്ലാസ് 3 ശ്രദ്ധനേടിയത് ഹൈ ഡാമാജ് റെസിസ്റ്റന്‍സ് ഗ്ലാസ് എന്ന നിലയിലാണ്. മറ്റ് നിര്‍മ്മാതാക്കളില്‍ നിന്നുള്ള അലൂമിനിയം സിലിക്കേറ്റ് ഗ്ലാസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌ക്രാച്ച് റെസിസ്റ്റന്‍സിനും മറ്റും 4 ഇരട്ടി മികച്ച പ്രകടനമാണ് ഇതു കാഴ്ച്ചവെച്ചത്. കോര്‍ണിംഗിന്റെ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ഡിവൈസ് ഗ്ലാസുകളിലൊന്നാണ് ഗൊറില്ലാ ഗ്ലാസ് 3.

“”ഏതാണ്ട് 400 ദശലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഉടന്‍ തന്നെ ഫീച്ചര്‍ ഫോണില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ ജീവിതത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണെന്ന് തെളിയിച്ച വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. ഉപഭോക്തൃ അടിത്തറയെക്കുറിച്ച് ലാവയ്ക്കുള്ള വിപുലമായ അറിവും പുതിയ ഫോണില്‍ ഗൊറില്ലാ ഗ്ലാസ് ഉപയോഗിക്കാനുള്ള സന്നദ്ധതയും കൊണ്ട് ആദ്യമായി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷണീയമായൊരു ഓപ്ഷനാണ് അവര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ഈ പുതിയ മാറ്റം ഞങ്ങളുടെ ഭാവി പങ്കാളിത്തത്തിനും ഇന്ത്യന്‍ വിപണിയിലെ വളര്‍ച്ചയ്ക്കും ആകാംക്ഷാഭരിതമായ അവസരമാണ്” – ഗൊറില്ലാ ഗ്ലാസ് വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ ഡോ. ജെയ്മിന്‍ അമിന്‍ പറഞ്ഞു.

ഏറ്റവും പുതിയ Z സീരീസ് സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ഗൊറില്ലാ ഗ്ലാസ് 3 ചേര്‍ത്തതു കൂടാതെ, ലാവ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അവരുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളായ Z-81, Z-61 മോഡലുകളില്‍ ഉള്‍പ്പെടെ നിരവധി ഫോണുകളില്‍ ഗൊറില്ലാ ഗ്ലാസ് ചേര്‍ത്തിട്ടുണ്ട്. ലാവ Z1 ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ ഇന്ത്യയില്‍ തന്നെ പൂര്‍ണ്ണമായും ഡിസൈന്‍ ചെയ്തതാണ്. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ മുതല്‍ ഹാര്‍ഡ്വെയറും സോഫ്‌റ്റ്വെയറും വരെ ഇന്ത്യയില്‍ ഡിസൈന്‍ ചെയ്തതാണ്. Z1 ലാവ ടെസ്റ്റ് ചെയ്തത് MIL-STD-810H* ഉപയോഗിച്ചാണ്. 2018-ല്‍ ഇന്ത്യയില്‍ ഡിസൈന്‍ ചെയ്ത ഫീച്ചര്‍ ഫോണ്‍ ആദ്യമായി പുറത്തിറക്കിയതും ലാവ ആയിരുന്നു.

“”ബജറ്റ് സെഗ്മെന്റ് ഉപഭോക്താക്കളിലുള്ള ഞങ്ങളുടെ വിപുലമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ മനസ്സിലാക്കിയൊരു കാര്യം അവര്‍ ആഗ്രഹിക്കുന്നത് അവരുടെ ഡിവൈസ് കൂടുതല്‍ കാലം നീണ്ടു നില്‍ക്കണമെന്നാണ്. ഫീച്ചര്‍ ഫോണില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള ഫോണാണിത്. അതുകൊണ്ട് തന്നെ ഏറെക്കാലം നീണ്ടുനില്‍ക്കണമെന്ന ആവശ്യം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമെ പ്രായോഗികമാകൂ. പക്ഷെ, ഞങ്ങളുടെ ഡിസൈന്‍ എഞ്ചിനീയര്‍മാര്‍ വിശദമായി ഇത് പഠിക്കുകയും ലാവ Z1 ഗൊറില്ലാ ഗ്ലാസ് ഉപയോഗിച്ച് മിലിട്ടറി ഗ്രേഡ് ടഫ്‌നെസ് നല്‍കുകയും ചെയ്തു. ഇത് ഈ ഫോണിന് നല്‍കുന്നത് സമാനതകളില്ലാത്ത സുരക്ഷാ കവചമാണ്” – ലാവ ഇന്റര്‍നാഷ്ണല്‍ ലിമിറ്റഡ്, പ്രോഡക്റ്റ് ഹെഡ്, തെജീന്ദര്‍ സിംഗ് പറഞ്ഞു.

45-ലേറെ ബ്രാന്‍ഡുകളിലായി 8 ബില്യണ്‍ ഫോണുകളിലേറെ ഗൊറില്ലാ ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ട്. കമ്പനിയുടെ മൊബൈല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിപണിയിലുടനീളം കോര്‍ണിംഗ് കവര്‍ ഗ്ലാസുകള്‍, സെമികണ്ടക്റ്റര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഹ്ലാസ് ആന്‍ഡ് ഒപ്റ്റിക്ക്‌സ് പോലുള്ള ഇന്നൊവേഷന്‍ എന്ന പാരമ്പര്യം തുടരുകയും 3ഡി സെന്‍സിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ പുതിയ കണക്റ്റിവിറ്റി ഫീച്ചറുകള്‍, പുതിയ ഡിസൈനുകള്‍, ഉപയോക്തൃ അനുഭവങ്ങള്‍ എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു വരുന്നു.