അവശ്യ സാഹചര്യങ്ങളിൽ കുറഞ്ഞ പലിശയിൽ ഗോൾഡ് ലോണിന് ഇനി മറ്റെവിടെയും പോകേണ്ട

അടിയന്തര സാഹചര്യങ്ങളിൽ പണത്തിന് ആവശ്യം വന്നാല്‍ കയ്യിലുള്ള കരുതല്‍ധനം ഉപയോഗിക്കാം. എന്നാല്‍ അതുമില്ലെങ്കിലോ? നമ്മളിൽ പലരും അപ്പോള്‍ വ്യക്തിഗത വായ്പയെക്കുറിച്ചാകും ചിന്തിക്കുക. അല്ലെങ്കില്‍ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നോ മറ്റ് നിക്ഷേപ പദ്ധതികളില്‍ നിന്നോ പണം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.

ബാങ്കുകളില്‍ നിന്നും മറ്റും വ്യക്തിഗത വായ്പയെടുക്കുന്നതിലും നല്ലത് സ്വര്‍ണ പണയ വായ്പയെ ആശ്രയിക്കുന്നതാണ്. സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനവരെ വായ്പ അനുവദിക്കാന്‍ ആര്‍ബിഐ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മിക്കവാരും ആശ്രയിച്ചത് സ്വർണ പണയ വായ്പകളെയാണ്. കുറഞ്ഞ നിരക്കിൽ ഉയർന്ന വായ്പ തുക ലഭിക്കും എന്നതിനാലാണ് ആളുകൾ സ്വർണ വായ്പയെ കൂടുതലായും ആശ്രയിക്കുന്നത്. പാന്‍, ആധാര്‍, വോട്ടേഴ്സ് ഐഡി, പാസ്പോർട്ട് തുടങ്ങിയ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്നും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സമർപ്പിച്ച് സ്വർണ വായ്പകൾ എളുപ്പത്തിൽ നേടാനാകും.

ആയിരം രൂപയ്ക്ക് വെറും 23 പൈസ പ്രതിദിന പലിശ നിരക്കില്‍ സ്വര്‍ണ പണയ വായ്പ നല്‍കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്. 8.3% മാത്രമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ സ്വര്‍ണ പണയ വായ്പയുടെ പലിശ നിരക്ക്. അതായത് ഇവിടെ നിന്ന് സ്വര്‍ണ പണയ വായ്പ എടുത്താല്‍, ആയിരം രൂപയ്ക്ക് ദിവസം 23 പൈസ മാത്രമേ ഉപഭോക്താവ് പലിശ നല്‍കേണ്ടതുള്ളു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍, സ്വര്‍ണവായ്പക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഐസിഎല്‍ ഫിന്‍കോര്‍പ്. ആകര്‍ഷമായ പലിശ നിരക്കിന് പുറമേ, ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ സ്വര്‍ണ പണയ വായ്പയക്ക് ഹിഡണ്‍ ചാര്‍ജുകള്‍ ഒന്നുമില്ല. ഗോള്‍ഡ് ഇവാലുവേഷന്‍ ചാര്‍ജു പോലും നല്‍കേണ്ടതില്ല. സ്വര്‍ണ വായ്പക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അങ്ങേയറ്റം ലളിതമാണ്. ഏറ്റവും അത്യാവശ്യമായ രേഖകള്‍ മാത്രം നല്‍കിയാല്‍ മതിയാകും. വളരെ പെട്ടെന്ന് ലോണ്‍ പാസായി ഉപഭോക്താവിന്റെ അക്കൗണ്ടിൽ പണം എത്തുന്നതാണ്. തവണ വ്യവസ്ഥയില്‍ വായ്പ് തിരിച്ചടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

1991ല്‍ സ്ഥാപിതമായ ഐസിഎല്‍ ഫിന്‍കോര്‍പ്, മൂന്ന് പതിറ്റാിലേറെയായി സാമ്പത്തിക സേവന രംഗത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് സ്വര്‍ണ വായ്പ, വാഹന വായ്പ, ബിസിനസ് വായ്പ, മണി ട്രാന്‍സ്ഫര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ്, വിദേശനാണ്യ വിനിമയം തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നു. തൃശൂരിലെ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള ഈ കമ്പനിക്ക് നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി ആകെ 211 ശാഖകളാണ് കമ്പനിക്ക് ഉള്ളത്.

ഗ്രാമീണ മേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക സേവനങ്ങള്‍ മികവുറ്റ വിധത്തില്‍ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. ജി. അനില്‍കുമാര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ശാഖകള്‍ അധികവും പ്രവര്‍ത്തിക്കുന്നത്. കല്‍ക്കട്ട ആസ്ഥാനമായുള്ള സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന ബിഎസ്ഇ ലിസ്റ്റഡ് കമ്പനിയെ ഈയിടെ ഐസിഎല്‍ ഫിന്‍കോര്‍പ് ഏറ്റെടുക്കുകയുണ്ടായി. ഈ കമ്പനിയുടെ അന്നത്തെ ഫെയ്‌സ് വാല്യൂ ഒരു രൂപ ആയിരുന്നു. ഇന്ന് അത് 21.75 രൂപയായി വര്‍ധിച്ചിരിക്കുന്നു. കെ. ജി അനില്‍കുമാറിന്റെ ദീര്‍ഘ വീക്ഷണവും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രവര്‍ത്തന മികവുമാണ് ഈ നേട്ടത്തിന്റെ പിന്നിലുള്ളത്. ഇതേ പ്രൊഫഷണലിസവും ഇടപാടുകളിലെ സുതാര്യതയും മികവുമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിനെ വിജയത്തിലേക്ക് നയിക്കുന്നത്. ഐസിഎല്‍ ഗ്രൂപ്പിനു കീഴില്‍ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഐസിഎല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സംരംഭങ്ങളും ഉള്‍പ്പെടുന്നു.

ഉപഭോക്താവിനെ അറിയുക എന്നത്, 3.5 മില്യണിൽ അധികം സംതൃപ്തരായ ഉപഭോക്താക്കളുള്ള ഐസിഎൽ ഫിൻകോർപ്പിന്റെ നയങ്ങളിൽ ഒന്നാണ്. സ്വന്തം പോർട്ട് ഫോളിയോയുടെ 90 ശതമാനത്തിലധികവും സ്വർണത്തിൽ ആയിരുന്നിട്ടും, കുറഞ്ഞ പലിശയിൽ സ്വർണം വായ്പ ലഭ്യമാക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. എത്രയും വേഗം പണം ആവശ്യമായ സന്ദർഭം ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ, സ്വർണ പണയം വെയ്ക്കാൻ തീരൂമാനിക്കുകയാണെങ്കിൽ ഐസിഎൽ ഫിന്‍കോര്‍പ് കുറഞ്ഞ പലിശയിൽ മികവുറ്റ സേവനം ലഭ്യമാക്കും.