കോ-വർക്കിംഗ് ഇടങ്ങൾ ഒരുക്കുന്ന പ്രമുഖ സ്ഥാപനമായ സ്പേസ് വൺ (SpazeOne), ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോ-വര്‍ക്കിംഗ് സ്പേസ് ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പുതിയ നീക്കം. നാല് വര്‍ഷം മുന്‍പ് സംരംഭകരായ സിജോ ജോസും ജയിംസ് തോമസും ചേര്‍ന്ന് കൊച്ചിയില്‍ തുടക്കമിട്ട സ്പേസ് വണ്‍, 70 കോടിയിലധികം രൂപയുടെ നിക്ഷേപം ഇതിനോടകം സ്വന്തമാക്കി. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലായി 5.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫീസ് സ്ഥലങ്ങളാണ് ഇപ്പോള്‍ സ്പേസ് വണ്‍ കൈകാര്യം ചെയ്യുന്നതെന്ന് സ്പേസ് വണ്‍ സഹസ്ഥാപകനും ഡയറക്ടറുമായ സിജോ ജോസ് പറഞ്ഞു.
‘മാധ്യമങ്ങള്‍, ബാങ്കിങ്, ഐടി സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ടതും എന്നാല്‍ ചെലവ് കുറഞ്ഞതുമായ ഓഫീസ് ഇടങ്ങള്‍ അത്യാവശ്യമാണ്. കോര്‍പ്പറേറ്റുകള്‍, വളരുന്ന സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സര്‍മാര്‍ തുടങ്ങി വലിയൊരു വിഭാഗം ഇപ്പോള്‍ ഞങ്ങളുടെ സേവനം തേടുന്നുണ്ട്,’
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ ഇപ്പോള്‍ സ്പേസ് വണ്‍ സജീവമാണ്. വൈകാതെ ചെന്നൈ, ഹൈദരബാദ്, മധുര ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഡയറക്ടര്‍മാര്‍ അറിയിച്ചു. സ്പേസ് വണ്‍ എങ്ങനെയാണ് സംരംഭകര്‍ക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതെന്ന് സഹസ്ഥാപകനും ഡയറക്ടറുമായ ജയിംസ് തോമസ് വിശദീകരിക്കുന്നു.
‘സ്ഥാപനങ്ങള്‍ സ്വന്തമായി ഓഫീസ് എടുക്കുകയും അതിന്റെ പരിപാലനത്തിനായി സുരക്ഷാ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, കാന്റീന് എന്നിവയ്ക്കായി പണം മുടക്കുകയും ചെയ്യുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തും. ഇത് തിരിച്ചറിഞ്ഞതോടെയാണ് കോവിഡാനന്തര കോ-വര്‍ക്കിംഗ് സ്പേസ് എന്ന ആശയം കൂടുതല്‍ പ്രചാരത്തിലായത്. സ്വന്തം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനികളെ സഹായിച്ചുകൊണ്ട്, ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ കോ-വര്‍ക്കിംഗ് സ്പേസ് സേവനദാതാക്കള്‍ക്ക് വിട്ടുനല്‍കുന്ന രീതിക്ക് ഇപ്പോള്‍ വലിയ സ്വീകാര്യത ലഭിക്കുന്നു,’
Read more
വലിയ സ്ഥാപനങ്ങള്‍ക്ക് പുറമെ, വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഒരു മണിക്കൂര്‍, ഒരു ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കാലയളവിലേക്ക് ഓഫീസ് സ്പേസ് ആവശ്യമുള്ള പ്രൊഫഷണലുകളെയും സ്പേസ് വണ്‍ പരിഗണിക്കുന്നുണ്ട്. സ്ത്രീകള്‍ക്കായി സാനിറ്ററി നാപ്കിന് വെന്‍ഡിങ് മെഷീനുകള്‍, അതിവേഗ ഇന്റര്‍നെറ്റ്, ചൂടും തണുപ്പുമുള്ള പാനീയങ്ങള്‍, 24/7 സുരക്ഷിതമായ പ്രവേശനം, ആധുനികവും സൗകര്യപ്രദവുമായ ഓഫീസ് ഇടങ്ങള്‍, ദിവസേനയുള്ള പരിപാലന സേവനങ്ങള്‍ എന്നിവയാണ് സ്പേസ് വണ്ണിന്റെ പ്രധാന പ്രത്യേകതകള്‍.







