കൊച്ചിയില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് തുറക്കുന്നു; ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയില്‍ ഐ സി എല്‍ ഫികോര്‍പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് തുറക്കുന്നു. വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു ഐ സി എല്‍ ഫിന്‍കോര്‍പ് കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ, തെലുങ്കാനാ, ഗോവ, ഒഡീഷാ, ഗുജറാത്ത്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ വ്യാപിപ്പിച്ച ഐ സി എല്‍ ഫികോര്‍പ് ഇന്ത്യയൊട്ടാകെ ബ്രാഞ്ചുകള്‍ തുറക്കുന്നതിനുള്ള പ്രയാണത്തിലാണ്.

കൊച്ചി ഇടപ്പള്ളിയില്‍ ഒബ്രോണ്‍ മാളിന് എതിര് വശത്തായി സ്ഥിതി ചെയ്യുന്ന ജെയിന്‍ ചേംബേഴ്സ് ബില്‍ഡിംഗിന്റെ ഒന്നാം നിലയിലാണ് ഐ സി എല്‍ ഫികോര്‍പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 17 ഞായറാഴ്ച് വൈകുന്നേരം 4.15 ന് കേരള വ്യവസായിക വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും.

Read more

എറണാകുളം എംപി ഹൈബി ഈഡന്‍, ഉമാ തോമസ് എം. എല്‍. എ എന്നിവര്‍ സന്നിഹതരായിരിക്കും. ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍ കുമാര്‍, ഐ സി എല്‍ ഫിന്‍കോര്‍പ്പിന്റെ ഹോള്‍ടൈം ഡയറക്ടറും CEO യുമായ ഉമ അനില്‍കുമാര്‍,ജി.സി. ഡി. എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ ശാന്താ വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലാകും കേരള വ്യവസായിക വകുപ്പ് മന്ത്രി പി രാജീവ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.